സർക്കാർ തീരുമാനം ദൗർഭാഗ്യകരം ^മാർ ആലഞ്ചേരി

സർക്കാർ തീരുമാനം ദൗർഭാഗ്യകരം -മാർ ആലഞ്ചേരി കൊച്ചി: ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽനിന്ന് മദ്യശാലകളുടെ ദൂരപരിധി ഇരുനൂറിൽ നിന്ന് 50 മീറ്ററാക്കാനുള്ള നിർദേശം സർക്കാറി​െൻറ പ്രഖ്യാപിത നയത്തിന് എതിരാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ദൂരപരിധി ഇരുനൂറിലും മുകളിലാവണമെന്നതാണ് സഭയുടെ നിലപാട്. മദ്യവർജനവും മദ്യവിരുദ്ധ ബോധവത്കരണവും േപ്രാത്സാഹിപ്പിക്കുമെന്ന് പറഞ്ഞിട്ട് മദ്യലഭ്യതയും മദ്യശാലകളും വർധിപ്പിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നത് ദൗർഭാഗ്യകരമാണ്. മദ്യശാലകളുടെ ദൂരപരിധി കുറച്ച സർക്കാർ തീരുമാനത്തിനെതിരെ ജനാധിപത്യരീതിയിൽ പ്രതിഷേധമറിയിക്കും. സഭയിലെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾ ബോധവത്കരണവും മദ്യത്തിനെതിരെ ശക്തമായ പ്രവർത്തനങ്ങളും തുടരുമെന്ന് മേജർ ആർച്ച് ബിഷപ് കൊച്ചിയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.