ദ്രോണാചാര്യ പുരസ്കാര ജേതാവിനെ അഭിനന്ദിച്ചു

പറവൂർ: രാജ്യത്ത് മികച്ച കായിക പരിശീലകർക്ക് നൽകിവരുന്ന പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്കാരം ലഭിച്ച പി.എ. റാഫേലിനെ വി.ഡി. സതീശൻ എം.എൽ.എയും സംഘവും വീട്ടിലെത്തി അഭിനന്ദിച്ചു. ദേശീയ കായികദിനത്തിൽ പി.എ. റാഫേൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു. മാളയിലെ പൂപ്പത്തി പനക്കൽ കുടുംബാംഗമായ റാഫേൽ ഇപ്പോൾ പറവൂരിൽ മംഗലത്ത് റോഡിലാണ് താമസം. നഗരസഭ അധ്യക്ഷൻ രമേഷ് ഡി. കുറുപ്പ്, വൈസ് ചെയർപേഴ്‌സൻ ജെസി രാജു, കൗൺസിലർമാരായ ഡി.രാജ്‌കുമാർ, സജി നമ്പിയത്ത്, കാർഷിക വികസന ബാങ്ക് ബോർഡ് മെംബർ പി.സി. രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.