ചേര്‍ത്തല: വരനെ സ്വീകരിക്കാന്‍ മേളത്തിന് പകരം ബൈക്കുകള്‍ റൈസ്ചെയ്ത് ശബ്ദമലിനീകരണം ഉണ്ടാക്കിയ വധുവിെൻറ സഹോദരനെയും സുഹൃത്തുക്കളെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ശനിയാഴ്ച രാവിലെ ചേര്‍ത്തല ഗവ. റെസ്റ്റ് ഹൗസിന് സമീപത്തെ റസ്റ്റാറൻറിൽ നടന്ന വിവാഹത്തിനിടെയാണ് സംഭവം. റെസ്റ്റ് ഹൗസിന് സമീപം ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെ വെടിക്കെട്ടിന് തുല്യമായ ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ചേര്‍ത്തല എം.വി.ഐ ബിജുവിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ എത്തിയത്. ഈസമയം റോഡിലെത്തിയ വരനെയും കൂട്ടെരയും 25ഓളം വരുന്ന ബൈക്കുകള്‍ റൈസ്‌ചെയ്ത് ശബ്ദമുണ്ടാക്കി വിവാഹവേദിയിലേക്ക് ആനയിക്കുകയായിരുന്നു. പരിശോധനയില്‍ രണ്ട് ബൈക്കുകള്‍ സൈലന്‍സര്‍ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ഇത് കസ്റ്റഡിയിലെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. മറ്റുള്ളവരെ ശബ്ദമലിനീകരണം സൃഷ്ടിച്ചതിന് താക്കീതുചെയ്ത് വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.