നാടെങ്ങും ഈദ് ആഘോഷിച്ചു

കോതമംഗലം: ആത്മീയ ചിട്ടകൾ സാമൂഹികജീവിതത്തിലും ഉയർത്തിപ്പിടിക്കണമെന്നാണ് പെരുന്നാളുകൾ വിശ്വാസിസമൂഹത്തോട് ആവശ്യപ്പെടുന്നതെന്ന് കോതമംഗലം മിന മസ്ജിദ് ഇമാം സൈനുദ്ദീൻ അസ്ഹരി പറഞ്ഞു. പെരുന്നാൾ ഖുതുബക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. നമസ്കാരത്തിന് ശേഷം ബലികർമവും നടന്നു. ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന് തുടക്കം കോതമംഗലം: ശ്രീനാരായണഗുരുവി​െൻറ 163ാമത് ജയന്തി ആഘോഷത്തിന് കോതമംഗലം എസ്.എൻ.ഡി.പി യൂനിയന് കീഴിലുള്ള 26 ശാഖകളിലും തുടക്കമായി. ബുധനാഴ്ച വർണശബളമായ ഘോഷയാത്രക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനം യൂനിയൻ പ്രസിഡൻറ് അജി നാരായണൻ ഉദ്ഘാടനം ചെയ്യും. ആദിവാസികളോടൊപ്പം ഓണം ആഘോഷിക്കാൻ എം.എൽ.എ കോതമംഗലം: കുട്ടമ്പുഴ ആദിവാസി മേഖലയിലെ തലവച്ചപാറകുടിയിൽ ഓണം ആഘോഷിക്കാൻ ആൻറണി ജോൺ എം.എൽ.എ എത്തി. പാരമ്പര്യ കലാരൂപങ്ങൾ അവതരിപ്പിച്ച് എം.എൽ.എെയയും സംഘത്തെയും ആദിവാസികൾ സ്വീകരിച്ചു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ബൈജു അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കാന്തി വെള്ളകയ്യൻ, കെ.ജെ. ജോസ്, കലക്ടറേറ്റ് ഫിനാൻസ് ഓഫിസർ സജീവ്, കുട്ടമ്പുഴ സഹകരണ ബാങ്ക് പ്രസിഡൻറ് കെ.കെ. ശിവൻ, പഞ്ചായത്ത് സെക്രട്ടറി ദീപാങ്കുരൻ, കാണിക്കാരൻ പൊന്നുച്ചാമി, ഊരുമൂപ്പൻ ഗോപി സദൻ, ഫോറസ്റ്റർ സി.എ. ആൻറണി, യു.സി. പാപ്പ, ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഓണസദ്യയും ഓണക്കിറ്റ് വിതരണവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.