തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വി.എം. സുധീരനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ കേരളാദിത്യപുരത്തിനു സമീപം വിവാഹ നിശ്ചയത്തിൽ പങ്കെടുക്കുന്നതിനിടെ 11ഓടെയാണ് ഇദ്ദേഹത്തിന് തലകറക്കവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന പ്രവർത്തകർ അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പ്രഥമിക ചികിത്സ ലഭ്യമാക്കിയതിനു ശേഷം തുടർപരിശോധനകൾക്കായി കാർഡിയോളജി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പരിശോധന ഫലങ്ങൾ തൃപ്തികരമാണെന്ന് പരിശോധിച്ച ഡോക്‌ടർമാരുടെ സംഘം വിലയിരുത്തി. പൂർണ വിശ്രമം നിർദേശിച്ചു. ഉച്ചയോടെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വി.ഐ.പി റൂമിലേക്ക് മാറ്റി. സന്ദർശകർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.