ആലുവ: പരിസ്‌ഥിതി മന്ത്രാലയത്തിന് കീഴിൽ തണ്ണീർത്തട സംരക്ഷണത്തിന് അതോറിറ്റി രൂപവത്കരിക്കണമെന്ന് നദീസംരക്ഷണ സമിതി പ്രസിഡൻറ് എസ്. സീതാരാമൻ ആവശ്യപ്പെട്ടു. തണ്ണീർത്തടങ്ങൾ കണ്ടെത്തി ഡാറ്റ ബാങ്കുണ്ടാക്കി ഡിജിറ്റലാക്കാനുള്ള കേന്ദ്രനിർദേശം ഉടൻ പ്രാവർത്തികമാക്കണം. തണ്ണീർത്തടങ്ങൾ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ കീഴിൽ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. മാറിവരുന്ന കാലാവസ്‌ഥയെ നിയന്ത്രിക്കാനും ഭക്ഷ്യ, ജല സുരക്ഷക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും തണ്ണീർത്തട സംരക്ഷണം കൂടിയേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.