ആലുവ: എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ആറാമാത് ആലുവയിൽ നടന്നു. സെൻറ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന മീറ്റ് നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ ഫാ. എബ്രഹാം ഒലിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. സിജോ കരിയാന്തൻ, സെൻറ് മേരീസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ വി.എ. ജോയ്, ജെസ്മി ജോസഫ് എന്നിവർ സംസാരിച്ചു. സംസ്‌ഥാന കായികോത്സവ മെഡൽ ജേതാവ് കെ.ആർ. അപർണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 87 സ്‌ഥാപനങ്ങളിൽനിന്ന് ആയിരത്തോളം വിദ്യാർഥികളാണ് മീറ്റിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.