ഉദയംപേരൂർ: സി.പി.െഎ ഉദയംപേരൂർ ലോക്കൽ സമ്മേളനം . വലിയകുളത്തിന് സമീപത്ത് പ്രവർത്തനം ആരംഭിച്ച ഓഫിസിെൻറ ഉദ്ഘാടനം മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. രഘുവരൻ നിർവഹിച്ചു. സി.പി.ഐ ജില്ല കമ്മിറ്റിയംഗം മല്ലിക സ്റ്റാലിൻ, ലോക്കൽ സെക്രട്ടറി ആൽവിൻ സേവ്യർ, മണ്ഡലം കമ്മിറ്റിയംഗം കെ.ആർ. റെനീഷ്, പി.കെ. പദ്മനാഭൻ, എൻ.എൻ. വിശ്വംഭരൻ എന്നിവർ പങ്കെടുത്തു. ലോക്കൽ സമ്മേളനം നവംബർ 25, 26, 27 തീയതികളിൽ മാളേകാട് നടക്കും. ആശുപത്രി ശോച്യാവസ്ഥ; റീത്ത് സമർപ്പണ സമരം നടത്തി പള്ളുരുത്തി: ഇന്ദിര-രാജീവ് കൾച്ചറൽ ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ആതുരാലയത്തിന് മുന്നിൽ റീത്ത് സമർപ്പിച്ച് സമരം നടത്തി. കുമ്പളങ്ങി കമ്യൂണിറ്റി ഹെൽത്ത് സെൻററിെൻറ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കോടതി വിധി പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും ആവശ്യമായ സൗകര്യങ്ങൾ ആശുപത്രിയിൽ സജ്ജീകരിക്കുന്നതിനുളള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് സമരക്കാർ ആരോപിച്ചു. സ്റ്റാഫ് പാറ്റേൺ അനുസരിച്ച് നിയമനം നടത്തുന്നില്ല. കോൺഗ്രസ് ജില്ല സെക്രട്ടറി ജോൺ പഴേരി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നെൽസൻ കോച്ചേരി അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് സൂസൻ ജോസഫ്, റോജൻ കല്ലഞ്ചേരി, ജോസഫ് മാർട്ടിൻ, രാജേഷ് ബോസ്, കുഞ്ഞുമോൻ, ആൻറണി തട്ടാലിത്തറ, ജോൺസൻ, ദീപു കുഞ്ഞുകുട്ടി, തോമസ് കളത്തിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.