ശസ്​ത്രക്രിയ വിദഗ്ധരുടെ അന്താരാഷ്​ട്ര​ സമ്മേളനത്തിന് തുടക്കം

കൊച്ചി: മസ്തിഷ്ക ശസ്ത്രക്രിയയിലെ സുപ്രധാന വിഭാഗമായ സ്കൾ ബേസ് സർജറി വിദഗ്ധരുടെ 19ാം അന്താരാഷ്ട്ര സമ്മേളനം ഹോട്ടൽ ക്രൗൺ പ്ലാസയിൽ ആരംഭിച്ചു. സീനിയർ ന്യൂറോസർജൻ ഡോ. പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്കൾ ബേസ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡൻറ് ഡോ. സുനിൽ ഗുപ്ത അധ്യക്ഷത വഹിച്ചു. ഡോ. ശരത്ചന്ദ്ര, ഡോ. ദിലീപ് പണിക്കർ, ഡോ. എസ്. ശ്യാം സുന്ദർ എന്നിവർ സംസാരിച്ചു. മൂന്നുദിവസത്തെ സമ്മേളനത്തിൽ വിവിധ രാഷ്ട്രങ്ങളിൽനിന്ന് ഇരുപതോളം വിദഗ്ധർ ശാസ്ത്ര സെഷനുകൾക്ക് നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.