ആലുവ: ക്രൈസ്തവ സഭകളുടെ ഐക്യം കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ. ആലുവയിൽ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.സിയുടെ അംഗസഭകൾ സാമൂഹിക ഉച്ചനീചത്വങ്ങളോടും അനീതികളോടും അധർമങ്ങളോടും അക്രമങ്ങളോടും അർത്ഥവത്തായി പ്രതികരിക്കണം. ഇല്ലെങ്കിൽ കെ.സി.സിയും ഈ തിന്മകളോടു യോജിക്കുന്നുവെന്ന് തെറ്റിദ്ധരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കൽദായ സുറിയാനി സഭയുടെ ആർച് ബിഷപ് മാർ അേപ്രം മെത്രാപ്പോലീത്ത പ്രഭാഷണവും ക്നാനായ സഭ ആർച് ബിഷപ് കുറിയാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും നടത്തി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത, വൈ.എം.സി.എ ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ്പ് മാത്യു, ബിലിവേഴ്സ് ചർച്ച് നിരണം ഭദ്രാസന ബിഷപ് ജോജു മാത്യു, സാൽവേഷൻ ആർമി ഡിവിഷൻ കമാൻഡർ മേജർ ഇസ്രായേൽ ദാനിയേൽ, വൈ.എം.സി.എ സംസ്ഥാന ചെയർമാൻ പ്രഫ. ജോയ് സി. ജോർജ്, കെ.സി.സി ജനറൽ സെക്രട്ടറി റവ. ഡോ. റെജി മാത്യു, ട്രഷറർ പ്രകാശ് പി.തോമസ്, എജി എബ്രഹാം, കുമാരി കുര്യാസ്, വർഗീസ് ജോർജ് പള്ളിക്കര, ഫിലിപ്പ് എൻ. തോമസ്, റവ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ, കുരുവിള മാത്യുസ്, രാജൻ മാത്യു, റോയി നെല്ലിക്കാല, അഡ്വ. ജെയ്സി കരിങ്ങാട്ടിൽ, ടി.എം.സത്യൻ, ഓമന മാത്യു, എബനേസർ ഐസക്, റെയ്സ്‌റ്റൻ പ്രകാശ്, ആലുവ യു.സി കോളജ് പ്രഫ. ഡോ.മിനി ആലീസ് എന്നിവർ സംസാരിച്ചു. മണ്ണ്, മനുഷ്യൻ, മതം എന്നതാണ് സമ്മേളനത്തിെൻറ മുഖ്യചിന്താവിഷയം. ശനിയാഴ്ച രാവിലെ 7.30ന് ബൈബിൾ ധ്യാനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.