ചെങ്ങന്നൂർ നഗരസഭ ക്രമക്കേട്; ചെയർമാൻ രാജിവെച്ച് വിജിലൻസ് അന്വേഷണം നടത്തണം ^എൽ.ഡി.എഫ്

ചെങ്ങന്നൂർ നഗരസഭ ക്രമക്കേട്; ചെയർമാൻ രാജിവെച്ച് വിജിലൻസ് അന്വേഷണം നടത്തണം -എൽ.ഡി.എഫ് ചെങ്ങന്നൂർ: നഗരസഭയുടെ 2016-17 വർഷത്തെ ജനകീയാസൂത്രണ പദ്ധതി ഫണ്ട്, ശബരിമല ഫണ്ട് ഉൾപ്പെടെയുള്ള വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നടത്തിയ നിർമാണ-ശുചീകരണ-വ്യക്തിഗത പ്രവർത്തനങ്ങളിലുണ്ടായ ക്രമക്കേടി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെങ്ങന്നൂർ നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ രാജിെവച്ച് വിജിലൻസ് അന്വേഷണത്തിന് കൗൺസിൽ തീരുമാനിക്കണമെന്ന് ചെങ്ങന്നൂർ നഗരസഭ എൽ.ഡി.എഫ് പാർലമ​െൻററി പാർട്ടി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന ഓഡിറ്റ് വിഭാഗം ഹയർ ഗ്രേഡ് ഓഡിറ്റ് ഓഫിസർ ക്രമക്കേട് ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് ആവശ്യം. നഗരസഭ ആവശ്യങ്ങൾക്ക് വാങ്ങുന്ന പേപ്പർ മുതൽ മരാമത്തുജോലികളിൽ വരെ കടുത്ത ക്രമക്കേടാണ് നടന്നിട്ടുള്ളത്. നഗരസഭയുടെ മുഖമുദ്രയായി കണക്കാക്കുന്ന പൗരാവകാശരേഖ പ്രസിദ്ധീകരിച്ചു എന്ന പേരിൽ 75,000 രൂപയാണ് നഗരസഭ ഫണ്ടിൽനിന്ന് സെക്രട്ടറിയുടെ പേരിൽ പിൻവലിച്ചത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് കൗൺസിൽ ചേരുകയോ തീരുമാനം എടുക്കുകയോ രേഖ അച്ചടിക്കുന്നതിന് ക്വട്ടേഷൻ വിളിക്കുകയോ ചെയ്തിട്ടിെല്ലന്ന് യോഗം ആരോപിച്ചു. ഓഡിറ്റ് ഉദ്യോഗസ്ഥർപോലും ആവശ്യപ്പെട്ടിട്ട് ഇതി​െൻറ കോപ്പിപോലും നൽകാൻ കഴിഞ്ഞിെല്ലന്നത് അഴിമതിയുടെ ഗൗരവമാണ് കാണിക്കുന്നത്. ജില്ല പ്ലാനിങ് കമ്മിറ്റി അംഗീകരിച്ച 3,26,000 രൂപയുടെ പദ്ധതി കൗൺസിൽപോലും അറിയാതെ തിരുത്തി മറ്റൊരു നിർമാണത്തിന് ആർട്കോ എന്ന സ്ഥാപനത്തിന് കരാർ നൽകി. സമാനസ്വഭാവമുള്ള ക്രമക്കേടാണ് കുടിവെള്ള പദ്ധതിയുടെ പേരിലും നടന്നത്. നഗരസഭ എൻജിനീയറിങ് വിഭാഗം മേൽനോട്ടം നടത്തണമെന്ന കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായാണ് ഫണ്ട് ആർട്കോക്ക് കൈമാറിയത്. ഫണ്ട് ചെലവഴിച്ചില്ലെങ്കിലും കൈപ്പറ്റ് രസീതോ എസ്റ്റിമേറ്റോ നഗരസഭക്ക് ആർട്കോ നൽകിയിട്ടില്ല. പട്ടികജാതി വിഭാഗത്തിൽപെട്ടവർക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങളായ ഓട്ടോ, സൈക്കിൾ, കമ്പ്യൂട്ടർ, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണത്തിലും മാനദണ്ഡം പാലിക്കുകയോ ആവശ്യമായ രേഖകൾ ഹാജരാക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാന സർക്കാർ നൽകിയ 25 ലക്ഷം രൂപയുടെ ശബരിമല ഫണ്ടിൽ 17.5 ലക്ഷം നിർമാണപ്രവർത്തനങ്ങൾക്ക് വകമാറ്റി എന്ന വ്യാജ റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. ഈ വിഷയങ്ങൾ കൗൺസിൽ ചർച്ച ചെയ്ത് വിജിലൻസ് അന്വേഷണത്തിന് സമർപ്പിക്കണമെന്നും ഓഡിറ്റ് ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്. ചെയർമാൻ ഇതി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും വിഷയങ്ങൾ വിജിലൻസ് അന്വേഷണത്തിന് വിടണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് നഗരസഭ അംഗങ്ങളായ ബി. സുധീപ്, കെ.എൻ. ഹരിദാസ്, സജൻ, അനിൽകുമാർ, ശ്രീകല, ദേവിപ്രസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. അർബുദ നിർണയ ക്യാമ്പ് മാന്നാർ: ബുധനൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റിവ് പ്രവർത്തനത്തി​െൻറ ഭാഗമായി ഞായറാഴ്ച ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ അർബുദ നിർണയ ക്യാമ്പ് നടക്കും. തിരുവനന്തപുരം റീജനൽ കാൻസർ സ​െൻററിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും. ബുധനൂർ പ്രാഥമികാരോഗ്യകേന്ദ്രം, കുടുംബശ്രീ, സാമൂഹികക്ഷേമ വകുപ്പ്, സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി. വിശ്വംഭരപ്പണിക്കർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.