മൂവാറ്റുപുഴ: കേന്ദ്രസര്‍ക്കാറിെൻറ ജനദ്രോഹ നയങ്ങള്‍ക്ക് എതിരെയും വര്‍ഗീയതക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും എല്‍.ഡി.എഫ് സര്‍ക്കാറിെൻറ ജനക്ഷേമപദ്ധതികള്‍ വിശദീകരിച്ചും കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനജാഗ്രത യാത്രക്ക് നവംബര്‍ ഒന്നിന് വൈകീട്ട് അഞ്ചിന് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കും. സ്വീകരണ പരിപാടി വിജയിപ്പിക്കാൻ മൂവാറ്റുപുഴയില്‍ സംഘാടകസമിതി രൂപവത്കരിച്ചു. യോഗം മുന്‍ എം.എല്‍.എ ബാബുപോള്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി എം.ആര്‍. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എ, പി.ആര്‍. മുരളീധരന്‍, എന്‍. അരുണ്‍, പി.കെ. ബാബുരാജ്, ജോളി ജോര്‍ജ്, പി.ഐ. പൗലോസ്, വര്‍ഗീസ് മറ്റം, ടി.എന്‍. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. ബാബുരാജ്(ചെയർ) എം.ആര്‍. പ്രഭാകരന്‍ (കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.