കൂത്താട്ടുകുളം: സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന് ഞായറാഴ്ച നാട്ടുകാരുടെ ആദരം. സാഹിത്യകാരെൻറ നേതൃത്വത്തിൽ 1956ൽ സ്ഥാപിതമായ പെരുമ്പടവം പബ്ലിക് ലൈബ്രറിയിലെ സമകാലീനരാണ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്. നാട്ടിലെ കൂട്ടുകാരായ എം.ടി. ചാക്കപ്പൻ, ബാലകൃഷ്ണൻ, ഡോ. കുര്യാക്കോസ് എന്നിവരെല്ലാം ഒത്തുകൂടും. ഞായറാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ലൈബ്രറിക്ക് സ്ഥലം നൽകിയ വാസുദേവൻ നമ്പൂതിരിപ്പാട്, ആദ്യകാല ഗ്രന്ഥശാല പ്രവർത്തകർ എന്നിവരെ ആദരിക്കലും പുതുതലമുറയുമായുള്ള സാഹിത്യകാരെൻറ സംവാദവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.