നിർത്തിയിട്ട കാറിൽ നിയന്ത്രണം വിട്ട കാറിടിച്ചു; രണ്ടുപേർക്ക്​ പരിക്ക്​

മൂവാറ്റുപുഴ: നിര്‍ത്തിയിട്ട കാറിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന പത്തനംതിട്ട ഏലത്തൂര്‍ സ്വദേശി മോനിച്ചന്‍ (63), മൂവാറ്റുപുഴ ഡ​െൻറ് കെയര്‍ ജീവനക്കാരി ഷെറിന്‍ ജോസ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മോനിച്ചനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെറിനെ പ്രാഥമിക ചികിത്സ നല്‍കി വിട്ടു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമാണ് അപകടം. ആഘാതത്തില്‍ ഇരുകാറുകളുടെയും മുന്‍ഭാഗം തകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.