റൂബെല്ല; പായിപ്രയിൽ കുത്തിവെപ്പെടുത്തത്​ 29 ശതമാനം കുട്ടികൾക്ക്​ മാത്രം

മൂവാറ്റുപുഴ: മീസിൽസ് റൂബെല്ല പ്രതിരോധ കുത്തിവെപ്പിൽ മൂവാറ്റുപുഴ ബ്ലോക്കിന് കീഴില്‍ ഏറ്റവും കുറവ് കുട്ടികൾക്ക് വാക്സിനേഷൻ നടത്തിയത് പായിപ്രയിൽ. ഒമ്പത് മാസത്തിനും 15 വയസ്സിനും ഇടയിലുള്ള 6632-കുട്ടികൾ ഉള്ളതിൽ 1931-കുട്ടികൾക്ക് മാത്രമാണ് പ്രതിരോധ കുത്തിെവപ്പ് നൽകാനായത്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നായ പായിപ്ര ജനസാന്ദ്രതയിലും ഒന്നാമതാണ്. എന്നാല്‍, പഞ്ചായത്തില്‍ മീസിൽസ് റൂബെല്ലാ നിർമാര്‍ജന പ്രതിരോധ കുത്തിവെപ്പ് 29-ശതമാനമായത് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരെ കുഴക്കിയിരിക്കുകയാണ്. പായിപ്രയില്‍ വിദ്യാലയങ്ങളില്‍ വീണ്ടും പി.ടി.എ യോഗം വിളിക്കാനും എല്ലാ വിദ്യാലയങ്ങളിലും ഒരിക്കല്‍കൂടി റൂബെല്ല വാക്‌സിനേഷന്‍ നടത്താനും പേഴയ്ക്കാപ്പിള്ളി ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വാര്‍ഡ് മെംബര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി ജനങ്ങളെ ബോധവാന്‍മാരാക്കാനും യോഗം തീരുമാനിച്ചു. എല്ലാ ഞായറാഴ്ചയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കുത്തിവെപ്പിന് സൗകര്യം ഏര്‍പ്പെടുത്തും. ഏറ്റവും കൂടുതല്‍ കുട്ടികളെ വാക്‌സിനേഷന്‍ നടത്തിയത് മഞ്ഞള്ളൂർ പഞ്ചായത്തിലാണ്. 77-ശതമാനം കുട്ടികൾക്കാണ് കുത്തിെവപ്പ് നൽകിയത്. മഞ്ഞള്ളൂരില്‍ 4530-കുട്ടികളിൽ 3490-കുട്ടികൾക്കും കുത്തിവെപ്പ് നൽകി. 75-ശതമാനം കുട്ടികളും പ്രതിരോധ കുത്തിവെപ്പിന് വിധേയമായി ആരക്കുഴ പഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തി. വാളകം പഞ്ചായത്തിൽ 70 ഉം ആയവനയിൽ 67 ഉം മാറാടിയിൽ 66ഉം കല്ലൂർക്കാട് 63ഉം ആവോലിയിൽ 53ഉം ശതമാനം കുട്ടികളാണ് കുത്തിവെപ്പിന് വിധേയരായത്. അവലോകന യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആലീസ്.കെ.ഏലിയാസ് അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.ആര്‍.വിദ്യാ, ജില്ല എജുക്കേഷന്‍ ആൻഡ് മീഡിയ ഓഫിസര്‍ സഗീര്‍ സുരേന്ദ്രന്‍, ഹെഡ്മിസ്ട്രസ് കെ.ഉഷ ദേവി, പി.ടി.എ പ്രസിഡൻറ് ഫൈസല്‍ മുണ്ടങ്ങാമറ്റം, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ഷാനി അബു, ജനറലാശുപത്രി ഫിസിഷ്യന്‍ ഡോ.ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.