വിദ്യാർഥികളുടെ കത്തിന്​ പഞ്ചായത്തിൽനിന്ന്​ അനുകൂല മറുപടി

പുളിങ്കുന്ന്: ലോക തപാൽ ദിനത്തിൽ കുട്ടനാട് കണ്ണാടി ഗവ. യു.പി സ്കൂൾ വിദ്യാർഥികൾ ജനപ്രതിനിധികൾക്ക് അയച്ച കത്തിന് പ്രായോഗിക മറുപടിയുമായി പുളിങ്കുന്ന് പഞ്ചായത്ത് അംഗങ്ങളും അറുപതിലധികം കുടുംബശ്രീ പ്രവർത്തകരും വിദ്യാലയത്തിലെത്തി. പ്രഥമാധ്യാപകൻ ടി.എസ്. പ്രദീപ് കുമാറി​െൻറ നേതൃത്വത്തിൽ പി.ടി.എ അംഗങ്ങളും അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവരെ സ്വീകരിച്ചു. കഴിഞ്ഞ തപാൽ ദിനത്തിലാണ് സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനി അലോന ഷിനുവും പിന്നീട് മറ്റുവിദ്യാർഥികളും സ്കൂളിലേക്ക് വരുന്ന വഴി കാട് പിടിച്ച് ഇഴജന്തുകളുടെ വിഹാരകേന്ദ്രമായി മാറിയെന്നും അത് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ബാബു കുറുപ്പശ്ശേരിക്ക് കത്തയച്ചത്. കത്ത് പഞ്ചായത്ത് ഭരണസമിതി ചർച്ച ചെയ്തു. അടുത്ത പദ്ധതിവിഹിതത്തിൽ പ്രത്യേക പരിഗണന നൽകി യാത്രസൗകര്യം ഒരുക്കുമെന്ന് ഉറപ്പുനൽകി. തുടർന്ന് പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് റോഡ് വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കി. പ്രഥമാധ്യാപകൻ ടി.എസ്. പ്രദീപ്കുമാർ നന്ദി അറിയിച്ചു. യു.ഡി.എഫ് ജില്ല ഉന്നതാധികാര സമിതി യോഗം 30ന് ആലപ്പുഴ: യു.ഡി.എഫ് ജില്ല ഉന്നതാധികാര സമിതി യോഗം 30ന് വൈകീട്ട് മൂന്നിന് ആർ. ശങ്കർ കോൺഗ്രസ് ഭവനിൽ ചേരുമെന്ന് ജില്ല ചെയർമാൻ എം. മുരളിയും കൺവീനർ ബി. രാജശേഖരനും അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം രാഷ്ട്രീയജാഥക്ക് നിയോജക മണ്ഡലംതലത്തിൽ സ്വീകരണം നൽകാൻ നിയോജക മണ്ഡലം സ്വാഗതസംഘങ്ങൾ രൂപവത്കരിക്കും. വാടക്കനാലിലെ പാർക്കിങ് മാറ്റണം ആലപ്പുഴ: വാടക്കനാലിൽ പാർക്ക് ചെയ്ത ൈപ്രവറ്റ് ബോട്ടുകളും ശിക്കാരി വള്ളങ്ങളും മാറ്റണമെന്ന് ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ആർ. രേഖ അറിയിച്ചു. പാർക്കിങ് മൂലം ജലഗതാഗത വകുപ്പി​െൻറ ബോട്ടുകളുടെ ട്രാഫിക്കിന് തടസ്സവും അപകടവും സംഭവിക്കുന്ന സാഹചര്യത്തിലാണ് ജലനൗകകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.