മൂവാറ്റുപുഴ: കറുകടം എല്‍ദോ മാര്‍ ബസേലിയോസ് കോളജ് വിദ്യാർഥികളുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശവുമായി ലോക അനിമേഷന്‍ ദിനാഘോഷം നടത്തി. 'ജീവിതംതന്നെ ലഹരി' സന്ദേശവുമായി 25 മീറ്റര്‍ കാന്‍വാസില്‍ ചിത്രം വരച്ചായിരുന്നു ആഘോഷം. മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ നടപ്പാതയോട് ചേര്‍ന്ന് സ്ഥാപിച്ച കാന്‍വാസില്‍ ഒറ്റച്ചിത്രമാണ് പലര്‍ ചേര്‍ന്ന് വരച്ചത്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. കോളജ് ചെയര്‍മാന്‍ ഷെവ. ബേബി എം. വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ അജയ് ബേബി വര്‍ഗീസ്, ഡയറക്ടര്‍ ജി. അരവിന്ദ്, ഡീന്‍ ഡോ. എം.കെ. മോഹനന്‍, പ്രഫ. സി.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.