ആലുവ: കലുങ്ക് നിർമാണം ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങൾക്ക് ദുരിതമായി. ചൂര്‍ണിക്കര പഞ്ചായത്തിലെ കുന്നത്തേരി --നൊച്ചിമ റോഡിലെ കലുങ്ക് നിര്‍മാണമാണ് പൂര്‍ത്തിയാക്കാത്തത്. റോഡ് നിരപ്പില്‍നിന്ന് ഒരടിയോളം ഉയരത്തിലാണ് കലുങ്ക് നിര്‍മിച്ചിരിക്കുന്നത്. നിർമാണം പൂർത്തിയായാലും റോഡ് നിരപ്പിലല്ലാത്തതിനാല്‍ ഗതാഗതത്തിന് ഇനിയും കാത്തിരിക്കേണ്ട സ്‌ഥിതിയിലാണ്. പരാതിയുമായി ഉദ്യോഗസ്‌ഥരെ സമീപിച്ചപ്പോള്‍ നിലവില്‍ കലുങ്ക് നിര്‍മാണം മാത്രമുള്ളൂവെന്നും റോഡിെൻറ പണി പൂര്‍ത്തിയാക്കാൻ ഫണ്ട് ഇല്ലെന്നുമാണ് മറുപടി ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. കുന്നത്തേരി കവലയിെല വെള്ളക്കെട്ടും ഗതാഗതവും ക്രമീകരിക്കാന്‍ സാധിക്കാത്ത അവസ്‌ഥയാണ്. ഇതുവരെ പണി പൂര്‍ത്തീകരിക്കാത്തതുമൂലം ഒരുവാഹനങ്ങളും കടത്തിവിടുന്നില്ല. എത്രയും വേഗം പണി പൂർത്തീകരിച്ച് ഗതാഗതസൗകര്യം ഒരുക്കണമെന്ന് കോണ്‍ഗ്രസ് ഭാരവാഹികളായ ഷമീര്‍ മീന്ത്രക്കല്‍, ഷരീഫ് ഇടശേരി എന്നിവര്‍ ആവശ്യപ്പെട്ടു. ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ജനകീയ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.