ആലുവ: കീഴ്മാട് പഞ്ചായത്തിൽ കുടുംബശ്രീ സ്കൂൾ ആരംഭിച്ചു. കുടുംബശ്രീ പ്രവർത്തനങ്ങൾ മികവുറ്റതാക്കാനുള്ളതാണ് സ്‌കൂൾ പദ്ധതി. അംഗങ്ങൾക്കും ഭാരവാഹികൾക്കും പരിശീലന ക്ലാസുകൾ, ബോധവത്കരണ സെമിനാറുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. കുടുംബശ്രീ യൂനിറ്റുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്കാണ് പരിശീലനം നൽകുക. അവരിലൂടെ എല്ലാ അംഗങ്ങളിലേക്കും പരിശീലനം എത്തിക്കും. പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സൗജത്ത് ജലീൽ അധ്യക്ഷത വഹിച്ചു. സ്‌ഥിരം സമിതി അധ്യക്ഷരായ അഭിലാഷ് അശോകൻ, പൗളി ജോണി, കുഞ്ഞുമുഹമ്മദ് സെയ്താലി, അംഗങ്ങളായ ജിഷ റിജോ, ബീന ബാബു, പ്രീത റെജികുമാർ, മെംബർ സെക്രട്ടറി റോഷിൻ കോശി എന്നിവർ സംസാരിച്ചു. വിജയൻ കണ്ണന്താനം കുടുംബശ്രീ സ്കൂളിെൻറ പ്രവർത്തനത്തെ കുറിച്ച് വിശദീകരിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് എം.എസ്. ശശിരാജ്, ജ്യോതി പ്രസാദ്, രമ അശോകൻ എന്നിവർ ക്ലാസുകൾ എടുത്തു. ബ്ലോക്ക് കോഓഡിനേറ്റർ ടി.എസ്. എൽദോ ആമുഖ പ്രസംഗം നടത്തി. സി.ഡി.എസ് ചെയർേപഴ്സൺ നൂർജഹാൻ മുഹമ്മദ് സ്വാഗതവും രാധ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.