ഇ^വായന മുറി ആരംഭിച്ചു

ഇ-വായന മുറി ആരംഭിച്ചു ആലുവ: വായനയുടെ ലോകത്ത് പുതിയ വാതായനങ്ങൾ തുറന്നുകൊണ്ട് അശോകപുരം വിദ്യാവിനോദിനി ലൈബ്രറിയിൽ ഇ--വായന മുറി പ്രവർത്തനമാരംഭിച്ചു. മലയാളത്തിെലയും ഇതര ഭാഷകളിെലയും കൃതികൾ ഇ--വായന മുറിയിൽ വായിക്കാം. ലൈബ്രറിയിൽ 19,000ൽ അധികം പുസ്തകമുണ്ട്. ഇ--വായന മുറി ഉദ്ഘാടനം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ നിർവഹിച്ചു. താലൂക്ക് കൗൺസിൽ പ്രസിഡൻറ് എം.കെ. അബ്‌ദുല്ല അധ്യക്ഷത വഹിച്ചു. കൊച്ചി എഫ്.എം റേഡിയോ പ്രോഗ്രാം ചീഫ് എക്സിക്യൂട്ടിവ് ശ്രീകുമാർ മുഖത്തല, ഷാജി നീലീശ്വരം, അസീസ് എടയപ്പുറം, ലിസി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ഡോ. സി.ജെ. വർഗീസ് സ്വാഗതവും കെ.എ. ഷാജിമോൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.