ആലുവ: യാത്രക്കാരുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് പൊലീസ് മിന്നൽ പരിശോധന വീണ്ടും. നഗരത്തിൽ നടന്ന പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച രണ്ട് ഡ്രൈവർമാരെ പൊലീസ് അറസ്‌റ്റ് ചെയ്തു. നഗരത്തിലെ സ്വകാര്യബസ് ഡ്രൈവർമാരായ ഏലൂർ തിരുനിലയത്ത് ജിതേഷ് (35), പാലക്കാട് ആലത്തൂർ തട്ടാരുപറമ്പിൽ സന്തോഷ്(34) എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. ഇവർ ഓടിച്ചിരുന്ന ബസുകൾ കസ്‌റ്റഡിയിലെടുത്തു. റൂറൽ എസ്.പിയുടെ നിർദേശത്തെ തുടർന്നാണ് വെള്ളിയാഴ്ച രാവിലെ 6.30 മുതൽ 8.30 വരെ നഗരത്തിൽ മിന്നൽ പരിശോധന നടത്തിയത്. സി.ഐ. വിശാൽ ജോൺസൺ, പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ, ട്രാഫിക് എസ്.ഐ മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി പരിസരം, നഗരസഭ ബസ് സ്‌റ്റാൻഡ്, ദേശീയപാത എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.