തുരുത്തിൽ കോഴിമാലിന്യം തള്ളുന്നു

ആലുവ: തുരുത്തിൽ വ്യാപകമായി കോഴിമാലിന്യം തള്ളുന്നതിനാൽ ദുർഗന്ധംമൂലം മൂക്കുപൊത്താതെ നടക്കാൻ സാധിക്കില്ല. പുറയാർ റെയിൽവേ ഗേറ്റിൽനിന്ന് തുരുത്തിലേക്കുള്ള പാലത്തിന് സമീപമാണ് മാലിന്യപ്രശ്നമുള്ളത്. റോഡരികിലാണ് പതിവായി കോഴി, അറവ് മാലിന്യങ്ങൾ തള്ളുന്നത്. രാത്രിയുടെ മറവിൽ വിവിധ ഭാഗങ്ങളിൽനിന്നായി വാഹനങ്ങളിലെത്തിയാണ് മാലിന്യങ്ങൾ കൊണ്ടിടുന്നത്. കോഴിയുടെ പപ്പും പൂടയുമൊക്കെ റോഡിലും പാലത്തിലും പറന്നുകിടക്കുകയാണ്. ജോലിക്കാരും വിദ്യാർഥികളുമുൾെപ്പടെ നിരവധിയാളുകൾ കാൽനടയായി സഞ്ചരിക്കുന്ന റോഡാണിത്. ഇവിടെ തെരുവുവിളക്കുകൾ ഇല്ലാത്തതും റോഡരിക് കാടുപിടിച്ച് കിടക്കുന്നതും മാലിന്യം തള്ളുന്നവർക്ക് സൗകര്യമാകുന്നു. തുരുത്ത് പാലത്തിന് സമീപവും മറ്റിടങ്ങളിലും അറവുമാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് അധികൃതർ നടപടിയെടുക്കണമെന്ന് തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.