കൊച്ചി കാന്‍സര്‍ സെൻറർ രണ്ടാം വർഷത്തിലേക്ക് ^

കൊച്ചി കാന്‍സര്‍ സ​െൻറർ രണ്ടാം വർഷത്തിലേക്ക് - കൊച്ചി: കളമശ്ശേരിയിലെ കൊച്ചി കാന്‍സര്‍ സ​െൻറര്‍ രണ്ടാം വർഷത്തിലേക്ക്. കഴിഞ്ഞ നവംബറില്‍ പ്രവര്‍ത്തനമാരംഭിച്ച സ​െൻററിൽ ഒരു വര്‍ഷത്തിനിടെ ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയത് 3900 രോഗികള്‍. സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോപതോളജി എന്നീ വിഭാഗങ്ങളിലാണ് രോഗികള്‍ ചികിത്സ തേടിയെത്തിയത്. പത്ത് മെഡിക്കല്‍ ക്യാമ്പുകളും നടത്തിയതായി സ്‌പെഷല്‍ ഓഫിസര്‍ കൂടിയായ കലക്ടർ മുഹമ്മദ് സഫീറുല്ല അറിയിച്ചു. സ്കൂളുകളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലുമായി കാന്‍സര്‍ ബോധവത്കരണ പരിപാടികളും ക്യാമ്പുകളും സംഘടിപ്പിച്ചു. ഐ.സി.എം.ആര്‍ നാഷനല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമില്‍ അംഗമായി. ടാറ്റ മെമ്മോറിയല്‍ സ​െൻററി​െൻറ ആഭിമുഖ്യത്തിലുള്ള നാഷനല്‍ കാന്‍സര്‍ ഗ്രിഡിലും സ​െൻറര്‍ സ്ഥാനംനേടി. കാരുണ്യ ചികിത്സ സഹായ പദ്ധതിയില്‍ അംഗത്വം നേടിയതോടെ അര്‍ഹരായ രോഗികൾക്ക് സ​െൻററി​െൻറ സേവനം പ്രയോജനപ്പെടുത്താനാകുന്നുണ്ട്. വിവിധ ഫണ്ടുകൾ പ്രയോജനപ്പെടുത്തി സ​െൻററി​െൻറ പ്രവർത്തനം വിപുലമാക്കും. മാമോഗ്രാം ആൻഡ് മൈക്രോടോം സജ്ജമാക്കും. 395 കോടി ചെലവിൽ 387 കിടക്കകളോടു കൂടിയ പുതിയ ബ്ലോക്കി​െൻറ നിര്‍മാണം ഫെബ്രുവരിയില്‍ ആരംഭിക്കും. ലിംഫോഡെമ ക്ലിനിക്, ഒരു കോടി ചെലവിൽ രോഗികള്‍ക്കുള്ള പുനരധിവാസ ക്ലിനിക് എന്നിവ ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങും. അമേരിക്കന്‍ നിര്‍മിത സ്‌കാനിങ് മെഷീൻ, ഇമ്യൂണോഅനലൈസർ, പുതിയ ഓപറേഷന്‍ തിയറ്റർ എന്നിവ ഉടൻ സജ്ജമാകും. സാറ്റ്ലൈറ്റ് സ​െൻററുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച സാധ്യതപഠനം ജൂണില്‍ നടക്കുമെന്നും കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.