തീരമാവേലി പദ്ധതി ജില്ലതല ഉദ്ഘാടനം

വൈപ്പിൻ: മത്സ്യ-സിവിൽ സപ്ലൈസ് വകുപ്പുകളുടെ സംയുക്ത സംരംഭമായ തീരമാവേലി പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് വളപ്പ് തീരമൈത്രി സൂപ്പർമാർക്കറ്റിൽ ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിർവഹിക്കും. എസ്. ശർമ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്ര വികസനം ലക്ഷ്യംെവച്ച് മുൻ എൽ.ഡി.എഫ് സർക്കാർ ആരംഭിച്ച പദ്ധതിയാണ് തീരമൈത്രി പദ്ധതി. പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ സപ്ലൈകോ ഉൽപന്നങ്ങളും ലഭ്യമാക്കി വിപുലീകരിക്കുന്നതാണ് തീരമാവേലി പദ്ധതി. സിവിൽ സപ്ലൈസ് ചെയർമാനും എം.ഡിയുമായ മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തും. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കൃഷ്ണൻ, ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ, േട്രഡ് യൂനിയൻ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. എളങ്കുന്നപ്പുഴയിലെ വളപ്പിലും എടവനക്കാട് അണിയിലിലും മത്സ്യത്തൊഴിലാളി വനിതകളുടെ നേതൃത്വത്തിൽ സൂപ്പർമാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. സപ്ലൈകോയുടെ മാവേലി- ശബരി- ഫ്രീസെയിൽ ഉൽപന്നങ്ങൾ കൂടി ഇനി മുതൽ സർക്കാർ നിരക്കിൽ ഈ സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാകും. എടവനക്കാട് അണിയിലിലെ സൂപ്പർ മാർക്കറ്റ്കൂടി ഇത്തരത്തിൽ വിപുലപ്പെടുത്തുമെന്ന് എസ്. ശർമ എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.