മദ്യപിച്ച് വാഹനമോടിച്ച 43 ഡ്രൈവർമാർ പിടിയിൽ

ആലുവ: റോഡ് സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് പൊലീസ് മിന്നൽ പരിശോധന വീണ്ടും. റൂറൽ ജില്ല പൊലീസ് മേധാവി എ.വി. ജോർജി‍​െൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെയാണ് പ്രത്യേക പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനം ഓടിച്ച 43 ഡ്രൈവർമാർക്കെതിരെ വിവിധ സ്‌റ്റേഷനിൽ കേസുകൾ രജിസ്‌റ്റർ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 12 സ്വകാര്യബസും രണ്ട് കെ.എസ്.ആർ.ടി.സി ബസും 11ടിപ്പർ ലോറിയും എട്ട് നാലുചക്ര വാഹനങ്ങളും പത്ത് ഇരുചക്ര വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു. 36 പൊലീസ് സ്‌റ്റേഷൻ അതിർത്തികളിൽ നടന്ന വാഹന പരിശോധനയിൽ 4667 വാഹനം പരിശോധിച്ചു. ആലുവ നഗരത്തിൽ നടന്ന പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച രണ്ട് ഡ്രൈവർമാരെ ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തു. സ്വകാര്യബസ് ഡ്രൈവർമാരായ ഏലൂർ തിരുനിലയത്ത് ജിതേഷ് (35), പാലക്കാട് ആലത്തൂർ തട്ടാരുപറമ്പിൽ സന്തോഷ്(34) എന്നിവരെയാണ് പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ അറസ്‌റ്റ് ചെയ്തത്. ഇവർ ഓടിച്ചിരുന്ന ബസുകൾ കസ്‌റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ 6.30 മുതൽ 8.30 വരെയാണ് പരിശോധന നടത്തിയത്. സി.ഐ വിശാൽ ജോൺസൺ, പ്രിൻസിപ്പൽ എസ്.ഐ എം.എസ്. ഫൈസൽ, ട്രാഫിക് എസ്.ഐ മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 237 കെ.എസ്.ആർ.ടി.സി ബസുകൾ, 222 സ്വകാര്യബസുകൾ, എട്ട് ടൂറിസ്‌റ്റ് ബസുകൾ എന്നിവ പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.