പ്രതിഷ്​ഠദിന മഹോത്സവം

പറവൂർ: പെരുവാരം കല്ലറക്കൽ ഭഗവതി ക്ഷേത്രത്തിലെ വിവിധ പരിപാടികളോടെ നടത്തി. മഹാഗണപതിഹോമവും കല്ലറക്കൽ ദേവീഭജനസമിതിയുടെ നേതൃത്വത്തിൽ ദേവീമാഹാത്മ്യ പാരായണവും നടന്നു. വൈകീട്ട് നടതുറപ്പിനുശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലവും തുടർന്ന് ചിന്മയി മാണിക്കോത്തി​െൻറ നേതൃത്വത്തിൽ ഭരതനാട്യവും നടന്നു. 'ഹൈന്ദവരുടെ കലിയുഗധർമം' വിഷയത്തിൽ മാടമന ഉണ്ണികൃഷ്ണൻ പോറ്റി പ്രഭാഷണം നടത്തി. പ്രസാദ ഉൗട്ടിനുശേഷം ചിന്മയി മാണിക്കോത്തി​െൻറ നേതൃത്വത്തിൽ ശാസ്ത്രീയസംഗീതവും പെരുവാരം ജിഷ്ണുമാരാരും മറ്റൂർ വിഷ്ണുമാരാരും അവതരിപ്പിച്ച ഡബിൾ തായമ്പകയും വയലിൽ ജയശ്രീ പൊതുവാൾ പാർട്ടിയുടെ സോപാനസംഗീതാർച്ചനയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.