കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഡിസംബർ മുതൽ 2018 നവംബർ വരെ സിൽവർ ജൂബിലി വർഷമായി ആചരിക്കുന്നു. ജീവകാരുണ്യ-കലാസാംസ്കാരിക പരിപാടികൾ ഇക്കാലയളവിൽ സംഘടിപ്പിക്കും. ഇൗ മാസം 31ന് സർവകലാശാല ഒാഡിറ്റോറിയത്തിൽ സംഘാടകസമിതി യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷം ഉദ്ഘാടനം ചെയ്യുമെന്ന് വി.സി ഡോ. ധർമരാജ് അടാട്ട്, പ്രഫ. കെ.കെ. വിശ്വനാഥൻ, പ്രഫ. എസ്. േമാഹൻദാസ്, ഡോ. ടി.പി. രവീന്ദ്രൻ, ഡോ. ബാബു ജോസഫ്, ഡോ. ടി. കെ. മുഹമ്മദ് സഹീർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.