ചെങ്ങന്നൂർ: ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് പരിയാരം താനേക്കര വീട്ടിൽ തടിയൻ ഷാഫി എന്ന് വിളിക്കുന്ന മുഹമ്മദ് റഫീക്കിനെയാണ് (32) ചെങ്ങന്നൂർ സി.ഐ എം. ദിലീപ് ഖാനും വെൺമണി എസ്.ഐ ബി. അനീഷും ചേർന്ന് കായംകുളത്തുനിന്ന്, അറസ്റ്റ് ചെയ്തത്. വെൺമണി സ്വദേശിയായ 18കാരിയെയാണ് ഇയാൾ പ്രലോഭിപ്പിച്ച് കോയമ്പത്തൂരിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം മാവേലിക്കരയിൽ ഉപേക്ഷിച്ചത്. പെൺകുട്ടിയിൽനിന്ന് 72,000 രൂപയും എട്ടു പവെൻറ ആഭരണങ്ങളും ഇയാൾ കവർന്നിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ മുഹമ്മദ് വീണ്ടും യുവതിയോട് പണവും സ്വർണവും ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ നാലിനാണ് തട്ടിക്കൊണ്ടുപോയത്. എട്ടി-നാണ് ഉപേക്ഷിച്ചത്. സിമൻറ് ലോറിയിലെ ഡ്രൈവറാണ് മുഹമ്മദ്. ചെറിയനാട്ടെ കൊല്ലകടവിൽ സിമൻറ് കൊണ്ടുവന്നപ്പോൾ സുഹൃത്തിൽനിന്ന് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കരസ്ഥമാക്കിയാണ് ബന്ധം സ്ഥാപിച്ചത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് വിദഗ്ധമായി വലയിലാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.