കുഴിയിലിറങ്ങി പൈപ്പിടുന്നതിനിടെ സ്കൂൾ ബസ് കയറി മരിച്ചു

നെട്ടൂർ: കുടിവെള്ള പൈപ്പിടാൻ റോഡരികിലെടുത്ത കുഴിയിലിറങ്ങി ജോലി ചെയ്യുകയായിരുന്നയാൾ സ്കൂൾ ബസ് കയറി മരിച്ചു. നെട്ടൂർ ധന്യാ റോഡിൽ ബുധനാഴ്ച ഉച്ചക്ക് രണ്ടരക്കാണ് സംഭവം. ആലുവ പടിഞ്ഞാെറ കടുങ്ങല്ലൂർ ചാളപ്പടി നാൽപതുപറ വീട്ടിൽ സുബ്രഹ്മണ്യനാണ് (സുപ്രൻ --56) മരിച്ചത്. കരാർ ജീവനക്കാരനായ സുബ്രഹ്മണ്യൻ സമീപത്തെ വീട്ടിലേക്ക് കുടിവെള്ള പൈപ്പിടാൻ റോഡരികിൽ കുഴിയെടുത്ത് അതിനുള്ളിലിരുന്ന് പൈപ്പുകൾ ബന്ധിപ്പിക്കുന്ന ജോലി ചെയ്യുന്നതിനിടെയാണ് അപകടം. കുട്ടികളെ ഇറക്കിയശേഷം മുന്നോട്ടുനീങ്ങിയ സ്കൂൾ ബസ് സുബ്രഹ്മണ്യ​െൻറ ദേഹത്തുകൂടി കയറുകയായിരുന്നു. ഓടിയെത്തിയവർ കുഴിയിൽ നിന്ന് സുബ്രഹ്മണ്യനെ പുറത്തെടുത്തു. വെള്ളം കുടിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ ഉടൻ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. അപകടത്തിനിടയാക്കിയ സ്കൂൾ ബസ് നിർത്താതെ പോയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനവും ൈഡ്രവെറയും കസ്റ്റഡിയിലെടുത്തതായി ഇടപ്പള്ളി ട്രാഫിക് പൊലീസ് അറിയിച്ചു. ഭാര്യ: ഓമന. മക്കൾ: ശ്രുതി, ശ്രീരാഗ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.