എസ്. ഷാനവാസിന് ഐ.എ.എസ്

കൊച്ചി: എറണാകുളം ജില്ലയിൽ വിവിധ തസ്തികകളിൽ െഡപ്യൂട്ടി കലക്ടറായിരുന്ന . മുണ്ടക്കയം സ്വദേശിയും എറണാകുളം റൂറൽ മുൻ എസ്.പിയുമായ ബി. ഷംസുദ്ദീ​െൻറ മകനായ ഷാനവാസ് ഫോർട്ട്കൊച്ചി, മൂവാറ്റുപുഴ ആർ.ഡി.ഒ, കലക്ടറേറ്റിൽ ഇലക്ഷൻ, വിജിലൻസ്, സ്ഥലമെടുപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ െഡപ്യൂട്ടി കലക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിൽ അഡീഷനൽ ജില്ല മജിസ്‌ട്രേറ്റും തിരുവനന്തപുരത്ത് െഡപ്യൂട്ടി കലക്ടറുമായിരുന്നു. തൃശൂർ ജില്ലയിൽ ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം െഡപ്യൂട്ടി കലക്ടറായിരിക്കെയാണ് ഐ.എ.എസ് ലഭിക്കുന്നത്. പി.എസ്.സി നടത്തിയ ഡെപ്യൂട്ടി കലക്ടർ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി 2006ലാണ് സർവിസിൽ പ്രവേശിച്ചത്. സാമൂഹിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദമുണ്ട്. എറണാകുളത്ത് െഡപ്യൂട്ടി കലക്ടറായിരിേക്ക, 2012ൽ മികച്ച ഡെപ്യൂട്ടി കലക്ടർക്കുള്ള സർക്കാറി​െൻറ പ്രത്യേക പുരസ്‌കാരത്തിന് അർഹനായി. മൂവാറ്റുപുഴ ആർ.ഡി.ഒ എസ്. ഷാജഹാൻ സഹോദരനാണ്. പി.എ. റഹീമാബീവിയാണ് മാതാവ്. ഭാര്യ: ജസീന. രണ്ട് കുട്ടികളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.