ആലുവ: മെട്രോ സൗന്ദര്യവത്കരണത്തിൽ പ്രതിഷേധം നടക്കുന്നതിനിെട നിർമാണങ്ങൾക്കെതിരെ സാമൂഹികവിരുദ്ധ ആക്രമണവും. നഗരത്തിൽ കെ.എം.ആർ.എല്ലിെൻറ നേതൃത്വത്തിൽ 10 കോടി ചെലവിൽ നടപ്പാക്കുന്ന സൗന്ദര്യവത്കരണ പ്രവൃത്തികൾക്കുനേരെയാണ് രാത്രി ആക്രമണമുണ്ടായത്. സൗന്ദര്യവത്കരണ ഭാഗമായി നിർമിക്കുന്ന നടപ്പാതയിലൂടെ വാഹനങ്ങൾ ഓടിക്കാതിരിക്കാൻ സ്‌ഥാപിച്ച തൂണുകളാണ് സാമൂഹികവിരുദ്ധർ പിഴുതെറിഞ്ഞത്. വാഹന പാർക്കിങ്ങിന് സൗകര്യം വേണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം കച്ചവടക്കാർ പദ്ധതിക്കെതിരെ രംഗത്തുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ രാത്രി സൗന്ദര്യവത്കരണം നശിപ്പിക്കുന്ന നടപടിയുണ്ടായത്. നടപ്പാതക്കുപുറമെ സൈക്കിൾ സവാരി, പൂന്തോട്ടങ്ങൾ എന്നിവയും സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി നടപ്പാക്കുന്നുണ്ട്. ആലുവ ബൈപാസിലെ മെട്രോ സ്‌റ്റേഷൻ മുതൽ പുളിഞ്ചോട് സ്‌റ്റേഷൻ വരെയുള്ള ഭാഗത്താണ് സൗന്ദര്യവത്കരണം. ഇതിെൻറ നിർമാണം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും ഒരുവിഭാഗം കച്ചവടക്കാർ തങ്ങളുടെ പാർക്കിങ് സൗകര്യം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റിയും ഇതേ വാദം ഉയർത്തിയിരുന്നു. എന്നാൽ, നഗരസഭയുടെ അഭ്യർഥനയെത്തുടർന്ന് മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടുകയും അതോടെ പാർട്ടി ഈ വാദത്തിൽനിന്ന് പിന്നാക്കം പോകുകയും ചെയ്തു. ഓട്ടോ-ടെമ്പോ സ്‌റ്റാൻഡുകൾ അനുവദിച്ചെന്ന പ്രഖ്യാപനം നടത്തി സമരത്തിൽ നിന്ന് തലയൂരുകയും ചെയ്തു. എന്നാൽ, വ്യാപാരികളിൽ ഒരു വിഭാഗം പാർക്കിങ് പ്രശ്നം മുൻനിർത്തി പ്രതിഷേധം തുടരുകയായിരുന്നു. ഇതിനിടെ, ൈകയേറ്റക്കാർക്കായി അലൈൻമെൻറിൽ മാറ്റം വരുത്തരുതെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. വിവാദം കത്തിനിൽക്കുന്നതിനിടെയാണ് സൗന്ദര്യവത്കരണ ഭാഗമായി നാട്ടിയ കോൺക്രീറ്റ് കുറ്റികൾ പിഴുതെറിഞ്ഞ നിലയിൽ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. നഗരസഭ േക്ലാക് ടവർ ബിൽഡിങ്ങിൽനിന്ന് 25 മീറ്റർ മാറിയാണ് നാല് കുറ്റികൾ പിഴുതെറിഞ്ഞനിലയിൽ കണ്ടത്. വാഹനം കയറ്റി ഇടിച്ചതാകാണെന്ന് കരുതുന്നു. രണ്ടുദിവസം മുമ്പ് നഗരസഭ ക്ലോക് ടവറിന് മുന്നിൽ നടപ്പാതയും പൂന്തോട്ടവുമായി വേർതിരിക്കുന്നതിന് ഉപയോഗിച്ച കോൺക്രീറ്റ് കട്ടകളും നശിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെല്ലാം പുറമെ, സൗന്ദര്യവത്കരണത്തിന് വഴിയോരങ്ങളിൽ ഇറക്കിയിട്ടുള്ള കോൺക്രീറ്റ് കട്ടകൾ മോഷ്‌ടിക്കുന്നതും പതിവായിട്ടുണ്ട്. നിർമാണം മുടങ്ങിയതോടെ പലരും കോൺക്രീറ്റ് കട്ടകൾ സ്വന്തം കടകളുടെ മുന്നിലും അകത്തുമെല്ലാം വിരിച്ചതായി ആക്ഷേപമുണ്ട്. സൗന്ദര്യവത്കരണം നശിപ്പിച്ചവർക്കെതിരെയും നിർമാണസാമഗ്രികൾ മോഷ്‌ടിച്ചവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.