ഒാപറേഷൻ ലിറ്റിൽ സ്​റ്റാർ; മദ്യപിച്ച് വാഹനം ഓടിച്ച 22 ൈഡ്രവർമാർ കുടുങ്ങി

ആലപ്പുഴ: സ്കൂൾ വാഹനങ്ങളിൽ പൊലീസി​െൻറ മിന്നൽ പരിശോധന. 22 ൈഡ്രവർമാർ കുടുങ്ങി. അപകടകരമായി വാഹനങ്ങളിൽ സ്കൂൾ കുട്ടികളെ കയറ്റി കൊണ്ടുപോകുന്നതിനെക്കുറിച്ച് നിരന്തര പരാതി ഉയർന്നതിനെത്തുടർന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രനാണ് നടപടി എടുത്തത്. ചൊവ്വാഴ്ച രാവിലെ ജില്ലയിലെ വിവിധ ഇടങ്ങളിൽ ആറുമുതൽ 9.30 വരെയായിരുന്നു പരിശോധന. കുട്ടികളുമയി പോയ വാഹനത്തിലെ 22 ൈഡ്രവർമാർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. ജില്ലയിൽ ആകെ 1664 വാഹനമാണ് പരിശോധിച്ചത്. ഇതിൽ 247 വാഹനങ്ങൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിച്ചു. അനുവദനീയമായതിൽ കൂടുതൽ വിദ്യാർഥികളെ കയറ്റി സർവിസ് നടത്തിയ 48 വാഹനങ്ങൾക്കെതിരെയും മതിയായ രേഖകൾ ഇല്ലാതെ സർവിസ് നടത്തിയ 34 എണ്ണത്തിനെതിരെയും നടപടി എടുത്തു. കൂടാതെ, ലൈസൻസില്ലാതെ വാഹനമോടിച്ച ഒരുൈഡ്രവർക്കെതിരെ പൊലീസ് കേസെടുത്തു. പരിശോധന തുടർന്നും ശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ല പൊലീസ് മേധാവി പ്രത്യേക നിർദേശം നൽകി. ചെങ്ങന്നൂര്‍: ഓപറേഷന്‍ ലിറ്റില്‍ സ്റ്റാറി​െൻറ ഭാഗമായി ചെങ്ങന്നൂരില്‍ മൂന്ന് ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചെറിയനാട്, ചെങ്ങന്നൂർ, ആറന്മുള എന്നിവിടങ്ങളിലെ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിച്ച മൂന്ന് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തത്. വൈകീട്ടത്തെ സവാരി കഴിഞ്ഞ് മദ്യപിക്കുന്ന ശീലമുള്ള ചില ഡ്രൈവര്‍മാര്‍ ക്ഷീണം മാറ്റാനെന്ന പേരിലാണ് തുടര്‍ന്ന് രാവിലെയും മദ്യം ഉപയോഗിക്കുന്നതെന്നും ഇത് ഗുരുതര അപകടസാധ്യത ഉണ്ടാക്കുമെന്നും പൊലീസ് പറയുന്നു. ചാരുംമൂട്: ചാരുംമൂട് മേഖലയിൽ സ്കൂൾ ബസുകൾ പരിശോധിക്കുന്നതിനിെട അമിതമായി വിദ്യാർഥികളെ കുത്തിനിറച്ചുകൊണ്ടും അശ്രദ്ധമായും വാഹനം ഓടിച്ച സ്കൂൾ ബസ് ഡ്രൈവർ നൂറനാട് നടുവിലേമുറി മിനി ഭവനം രാജൻ (62), മദ്യപിച്ച് വാഹനം ഓടിച്ച ടിപ്പർ ലോറി ഡ്രൈവർ വള്ളികുന്നം കടുവിനാൽ പോണാലയത്ത് സതീഷ് ചന്ദ്രൻ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. കെ.പി റോഡിൽ വി.വി.എച്ച്.എസ്.എസിന് സമീപം നടന്ന പരിശോധനക്കിെടയാണ് അനുവദനീയമായതിൽ കൂടുതൽ വിദ്യാർഥികളുമായെത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. ചുനക്കരയിലെ അൺ- എയിഡഡ് സ്കൂളിലെ ബസിലാണ് കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയത്. ഡ്രൈവറെ പുറത്തിറക്കിയശേഷം പൊലീസാണ് വിദ്യാർഥികളെ സ്കൂളിൽ എത്തിച്ചത്. ചാരുംമൂട് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ അമ്പതോളം സ്കൂൾ വാഹനങ്ങൾ പൊലീസ് പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.