കാനയിൽ കക്കൂസ് മാലിന്യം തള്ളിയവരെ പിടികൂടി

പറവൂർ: രണ്ടാഴ്ച മുമ്പ് മൂകാംബിക ക്ഷേത്രത്തിന് സമീപത്തെ കാനയിൽ കക്കൂസ് മാലിന്യം തള്ളിയ വാഹനം പിടികൂടി. സംഭവത്തിൽ പള്ളുരുത്തി ദേശാഭിമാനി റോഡിൽ ചിറക്കൽ റഹീമിനെ (28) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനഉടമ പള്ളുരുത്തി സ്വദേശി ഷബീറിനെതിരെയും പൊലീസ് കേസെടുത്തു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് മാലിന്യം തള്ളിയ വാഹനത്തി​െൻറ രജിസ്ട്രേഷൻ നമ്പർ ലഭിച്ചത്. കസ്റ്റഡിയിലെടുത്ത വാഹനം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളിയതായി നിരവധി പരാതി പൊലീസിന് ലഭിച്ചിരുന്നു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പറവൂർ സി.ഐക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.