പ്രവാസി ചിട്ടി: മേഖല വിശദീകരണം നാളെ

കൊച്ചി: കിഫ്ബിയിലേക്ക് 10,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് തുടങ്ങുന്ന പ്രവാസി ചിട്ടിയുടെ വിജയത്തിനായി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ്(കെ.എസ്.എഫ്.ഇ) വിപുല പ്രചാരണത്തിന്. 2020നകം 20 ലക്ഷം പ്രവാസികളെ ചിട്ടിയിൽ ചേർക്കുകയാണ് ലക്ഷ്യം. പ്രവാസി ചിട്ടിയുടെ പ്രവർത്തന രീതി തിങ്കളാഴ്ച മൂന്നിന് എറണാകുളം ടൗൺഹാളിൽ ധനമന്ത്രി ടി.എം. തോമസ് െഎസക് വിശദീകരിക്കും. കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.