പൊലീസ്​ ചമഞ്ഞെത്തിയ മോഷ്​ടാവ്​ പണമടങ്ങിയ ബാഗ്​ തട്ടിയെടുത്തു

ചെങ്ങന്നൂർ: പൊലീസ് ചമഞ്ഞെത്തിയ മോഷ്ടാവ് പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയും ഉടമയെ മർദിക്കുകയും ചെയ്തു. അങ്ങാടിക്കൽ തലക്കോട്ട് വീട്ടിൽ വാടകക്ക് താമസിക്കുന്ന ആറുച്ചാമിക്കാണ് (രാജു -46) മർദനമേറ്റത്. പാലക്കാട് കോടതിയിൽ ഹാജരാകാനായി വെള്ളിയാഴ്ച രാത്രി 12 മണിയോടെ വീട്ടിൽനിന്ന് ഇറങ്ങിയ രാജു അങ്ങാടിക്കൽ ജങ്ഷനിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴി ബൈക്കിലെത്തിയ മോഷ്ടാവ്, താൻ പൊലീസുകാരനാണെന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനാൽ സ്റ്റേഷനിലേക്ക് പോകണമെന്നും പറഞ്ഞ് രാജുവിനെ ബൈക്കിൽ കയറ്റി. തുടർന്ന് പുത്തൻകാവ് ഭാഗത്തേക്ക് ബൈക്ക് തിരിക്കുന്നത് കണ്ട് ചോദ്യംചെയ്തപ്പോൾ രാജുവിനെ മർദിച്ചശേഷം ബാഗും രേഖകളും കവർന്ന് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. 5000 രൂപയും വിലയേറിയ രേഖകളും ഉണ്ടായിരുന്നതായി രാജു ചെങ്ങന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രാജുവിനെ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കന്ദഷഷ്ഠി ഒരുക്കം പൂർത്തിയായി ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 26ന് നടക്കുന്ന സ്കന്ദഷഷ്ഠിയുടെ ഒരുക്കം പൂർത്തിയായി. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ബാരിക്കേഡ് സജ്ജമാക്കും. ദർശനത്തിനെത്തുന്നവർ കിഴക്കേ വാതിലിലൂടെ കയറി ദർശന ശേഷം വടക്കേ വാതിലിലൂടെ വന്ന് നാലമ്പലത്തിന് പുറത്ത് വിശ്രമിക്കണം. പഞ്ചഗവ്യം ഭക്തർ വിശ്രമിക്കുന്ന സ്ഥലത്ത് എത്തിക്കും. വെള്ള നിവേദ്യത്തിന് മൂന്ന് കൗണ്ടറുകൾ പ്രവർത്തിക്കും. ഇത് കഴിക്കാൻ മാളിക ഊട്ടുപുര ഉപയോഗിക്കണം. ഇലയും മറ്റും സൗകര്യപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് ഉപേക്ഷിക്കണം. 23 മുതൽ 25 വരെ രാവിലെ എട്ട് മുതൽ 12 വരെ വെള്ള നിവേദ്യം അഡ്വാൻസായി ബുക്ക് ചെയ്യാവുന്നതും ഇവർക്ക് ഊട്ടുപുരയിലെ പ്രത്യേക കൗണ്ടറിൽനിന്നും സ്കന്ദഷഷ്ഠി ദിവസം രാവിലെ 11ന് മുമ്പായി വാങ്ങാവുന്നതുമാണ്. പി.ആർ.എസ് വായ്പ പദ്ധതി സംസ്ഥാന തല ഉദ്ഘാടനം നാളെ കർഷകർക്ക് നെല്ല് സംഭരണ വില ഉടൻ എടത്വ: സർക്കാറി​െൻറ നെല്ല് സംഭരണ പദ്ധതി പ്രകാരം കർഷകർക്ക് നെല്ല് സംഭരണ വില ഉടൻ ലഭ്യമാക്കാനുള്ള പി.ആർ.എസ് വായ്പ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച എടത്വായിൽ നടക്കും. കനറാ ബാങ്കി​െൻറയും സപ്ലൈകോയുടെയും ആഭിമുഖ്യത്തിൽ വൈകുന്നേരം നാലിന് ഇ.എം.എസ് സ്മാരക ഹാളിൽ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പോളി തോമസ് അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.