മൂവാറ്റുപുഴ: പൊട്ടിക്കിടന്ന ഇലക്ട്രിക് ലൈനിൽനിന്ന് ഷോക്കേറ്റ് പശു ചത്തു. ദേശീയപാതയിൽ വാളകം പഞ്ചായത്ത് ഒാഫിസിന് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം. വാളകം മുകളുംപുറത്ത് രവീന്ദ്രെൻറ പശുവാണ് ചത്തത്. രവീന്ദ്രന് പരിക്കേറ്റു. പുല്ലുമേഞ്ഞ് നടന്ന പശു ഷോക്കേറ്റ് ചത്തുവീഴുകയായിരുന്നു. കയർ പിടിച്ച് ഒപ്പമുണ്ടായിരുന്ന രവീന്ദ്രൻ തെറിച്ചുവീണതിനാൽ രക്ഷപ്പെട്ടു. പുല്ലിനിടയിൽ പൊട്ടിവീണുകിടന്ന ഇലക്ട്രിക് ലൈൻ ശ്രദ്ധയിൽ പെടാതിരുന്നതാണ് അപകട കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.