ആലുവ: റൂറല്‍ ജില്ല പൊലീസ് ദേശീയ പൊലീസ് സ്മൃതി ദിനാചരണം നടത്തി. കൃത്യ നിർവഹണത്തിനിടയില്‍ മരണമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ സ്മരിക്കുന്നതിന് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21 നാണ് പൊലീസ് സ്മൃതി ദിനം ആചരിക്കുന്നത്. കളമശ്ശേരിയിലെ ജില്ലാ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിങിലെ സ്മൃതി മണ്ഡപത്തില്‍ ജില്ല പൊലീസ് മേധാവി എ.വി. ജോര്‍ജ് പുഷ്പചക്രം അര്‍പ്പിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പരേഡില്‍ പെങ്കടുത്തു. ആലുവ ജില്ല ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പും നടത്തി. ജില്ല പൊലീസ് അഡ്മിനിസ്ട്രേഷന്‍ ഡി.വൈ.എസ്.പി എന്‍.ആര്‍ ജയരാജിെൻറ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.