സഹപാഠിക്ക് വീട് നിർമിച്ചുനൽകി

ആലങ്ങാട്: സഹപാഠിക്കൊരു സ്നേഹ ഭവനം സമ്മാനിച്ച് പാനായിക്കുളം ചിറയം വിശ്വദീപ്തി പബ്ലിക് സ്കൂൾ വിദ്യാർഥികൾ മാതൃകയായി. പടിഞ്ഞാറേ കടുങ്ങല്ലൂർ പുക്കാട്ട് വീട്ടിൽ ബിന്ദുവി​െൻറ മകൾ നാലാം ക്ലാസുകാരി മീനാക്ഷിക്കാണ് വീട് നിർമിച്ചുനൽകിയത്. താക്കോൽ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ മീനാക്ഷിക്ക് കൈമാറി. സ്കൂൾ ചെയർമാൻ സി.ബി. അബ്‌ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു. കോൺട്രാക്ടർ ബാബുവിന് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉപഹാരം നൽകി. വി.കെ. ഷാനവാസ്, മാനേജർ ഡോ. സി.എം. ഹൈദരാലി, പ്രിൻസിപ്പൽ ശാന്ത വിജയൻ, ഇന്ദിര, ഹമീദ് ഷാ, ഫൗസിയ ഇസ്മായിൽ, സി.കെ. അബ്‌ദുൽ സലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.