ലോക മത്സ്യത്തൊഴിലാളി സമ്മേളനം നവംബറിൽ ഡൽഹിയിൽ

ആലപ്പുഴ: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷ​െൻറ ദേശീയ സംഘടനയായ നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം രൂപവത്കരിച്ച വേൾഡ് ഫോറം ഒാഫ് ഫിഷർ പീപ്പിൾസി​െൻറ ആഭിമുഖ്യത്തിൽ നവംബർ 15 മുതൽ 21 വരെ ന്യൂഡൽഹിയിൽ ലോക മത്സ്യത്തൊഴിലാളി സമ്മേളനം നടക്കും. കടൽ വൻകിട കുത്തകകൾക്ക് വിട്ടുകൊടുക്കരുത് എന്ന ആശയത്തിൽ ചേരുന്ന സമ്മേളനത്തിൽ കാലാവസ്ഥ വ്യതിയാനം, മത്സ്യസമ്പത്തി​െൻറ സംരക്ഷണം, മത്സ്യവിപണന സ്ത്രീ തൊഴിലാളികളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് എൻ.എഫ്.എഫ് ജനറൽ സെക്രട്ടറി പി. പീറ്ററും കെ.എസ്.എൻ.ടി.എഫ് ജനറൽ സെക്രട്ടറി ജാക്സൺ പൊള്ളയിലും വാർത്തസമ്മേളനത്തിൽ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിതം ഉൾപ്പെടുത്തിയ ആലപ്പുഴ കൃപാസനം ടീമി​െൻറ ചവിട്ടുനാടകം, വനിതകളുടെ മുക്കുവ ഡാൻസ് എന്നിവ സമ്മേളനത്തിൽ അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.