കൊച്ചി: മലയാള സിനിമയിലെ കലാകാരന്മാരും സാേങ്കതിക പ്രവർത്തകരും ഉള്‍പ്പെെടയുള്ളവരുടെ വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍. ആര്യനന്ദ ക്രിയേഷന്‍സ് ആണ് 'മോളിവുഡ് ഡയറി' എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഇവരുടെ ഫോണ്‍ നമ്പറടക്കമുള്ള വിശദ വിവരങ്ങളും ഫോട്ടോയും സൃഷ്ടികളും ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ഡയറക്ടറിയാണ് മോളിവുഡ് ഡയറി. പുതിയ സിനിമയുടെ ട്രെയ്‌ലര്‍, റിലീസ്, റിവ്യൂസ് തുടങ്ങിയവും ഇതിലുണ്ടാകുമെന്ന് ആര്യനന്ദ ക്രിയേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ലക്ഷ്മി ദീപ്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. പത്രസമ്മേളനത്തില്‍ സംവിധായകന്‍ അഖിലേഷ് ഗുരുവിലാസ്, ശ്രീലാല്‍ പ്രസാദ്, അനുരാജ് തണ്ടശ്ശേരി, ജെ.കെ. എല്‍ദോ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.