അണ്ടർ 17 ലോകകപ്പ്: സ്​റ്റുവാർഡുകൾക്ക് ഫിഫയുടെ പ്രശംസ

കൊച്ചി: കൗമാര ലോകകപ്പിൽ സ്റ്റേഡിയത്തിനകത്തെ സുരക്ഷ നിയന്ത്രിച്ച സ്റ്റുവാർഡുകൾക്ക് ഫിഫയുടെ പ്രശംസ. സേഫ്റ്റി, സെക്യൂരിറ്റി, സർവിസ് എന്ന ചുമതലകൾ നിർവഹിച്ച് ക്രമസമാധാന പ്രശ്നങ്ങൾ കൂടാതെ മത്സരം നടത്താൻ ഇവരുടെ സേവനം സഹായകമായതായി ഫിഫ ചൂണ്ടിക്കാട്ടി. ജില്ലയിലെ വിവിധ കോളജുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം എൻ.സി.സി, എൻ.എസ്.എസ് കാഡറ്റുകളാണ് സ്റ്റുവാർഡായി സേവനമനുഷ്ഠിച്ചത്. ഫിഫ മാനദണ്ഡപ്രകാരം യൂനിഫോമിലുള്ള സേനാംഗങ്ങൾക്ക് സ്റ്റേഡിയത്തിനകത്ത് പ്രവേശനാനുമതിയില്ല. പകരം പ്രത്യേക പരിശീലനം സിദ്ധിച്ച സ്റ്റുവാർഡുകൾക്കാണ് സുരക്ഷച്ചുമതല. സിറ്റി പൊലീസ് മേധാവി എം.പി ദിനേശി​െൻറ നിർദേശപ്രകാരമാണ് കോളജ് വിദ്യാർഥികളെ തെരഞ്ഞെടുത്തത്. എ.സി.പിമാരായ ബിജി ജോർജ്, ടി.ആർ. രാജേഷ് എന്നിവരെ ഫിഫയുടെ കീഴിൽ ഡൽഹിയിൽ നടന്ന സ്റ്റുവാർഡ് മാസ്റ്റർ ട്രെയിനിങ്ങിന് അയച്ചു. തുടർന്ന് കാഡറ്റുകൾക്ക് 10 ദിവസത്തെ പരിശീലനം നൽകി. മേൽനോട്ടത്തിന് 25 പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചു. ഞായറാഴ്ച അവസാന മത്സരത്തിനുശേഷം സ്റ്റുവാർഡുകളെയും പൊലീസ് ഉദ്യോഗസ്ഥരെയും ആദരിക്കും. സിറ്റി പൊലീസ് മേധാവി സർട്ടിഫിക്കറ്റുകൾ നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.