റബർ കമ്പനിക്ക് തീപിടിച്ചു

പള്ളിക്കര: വടവുകോട് പാങ്കോടിന് സമീപം മറ്റപ്പിള്ളിക്കുരിശിൽ . ശനിയാഴ്ച രാവിലെ 11.30ഒാടെയാണ് സംഭവം. ചോയ്സ് പോളിമേഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. റബർ െത്രഡ് നിർമാണകമ്പനിയാണിത്. നിർമാണത്തിനിടെ തെർമൽ ഫ്ലൂയിഡ് ലീക്കാകുകയും അമിത ചൂടിൽ തീ ഉണ്ടാകുകയും ആയിരുന്നു. തീ റബറിലേക്കും മറ്റ് ഉപകരണങ്ങളിലേക്കും പടർന്നതോടെ ഫയർഫോഴ്സിനെ അറിയിച്ചു. പട്ടിമറ്റത്തുനിന്ന് സ്റ്റേഷൻ ഓഫിസർ ടി.സി. സാജുവി​െൻറ നേതൃത്വത്തിൽ ഫയർഫോഴ്സ് സ്ഥലത്തെത്തി. അരമണിക്കൂറോളം പ്രയത്നിച്ചാണ് തീ അണച്ചത്. ഫയർമാൻമാരായ എം.സി. ബേബി, എ.എസ്. സുനിൽകുമാർ, ബിബിൻ എ. തങ്കപ്പൻ, എൽദോസ് മാത്യു, ടി.എസ്. സുനിൽകുമാർ, കെ.പി. അരുൺ, എസ്.എസ്. നിതിൻ, വി.കെ. ബിനിൽ, കെ.എം. ബിബി, എം.വി. മോഹനൻ എന്നിവർ നേതൃത്വം നൽകി. പെരുമ്പാവൂരിൽനിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.