പിണവൂർകുടി സ്കൂളിൽ ജൈവ പച്ചക്കറി വിളവെടുപ്പ്

കോതമംഗലം: കൃഷി വകുപ്പി​െൻറ സഹകരണത്തോടെ പിണവൂർകുടി സർക്കാർ സ്കൂളിൽ തുടങ്ങിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കൃഷി ഓഫിസർ സി.എം. ഷൈല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സുശീല ലൗജൻ അധ്യക്ഷത വഹിച്ചു. ടി.കെ. നാരായണൻ, രമ ജനാർദനൻ, കെ.കെ. ശ്രീധരൻ, സ്റ്റാൻലി മാത്യു, സി.എം. ഉഷ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ബാബു പദ്മനാഭൻ സ്വാഗതവും കാർഷിക ക്ലബ് കൺവീനർ കെ.എസ്. സുകുമാരൻ നന്ദിയും പറഞ്ഞു. 30 സ​െൻറ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. ശാസ്ത്രമേള തുടങ്ങി കോതമംഗലം: കോതമംഗലം ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഐ.ടി പ്രവൃത്തി പരിചയമേള ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കീരംപാറ സ​െൻറ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കീരംപാറ പഞ്ചായത്ത് പ്രസിഡൻറ് ബെന്നി പോൾ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ പി.എൻ. അനിത സ്വാഗതവും പ്രിൻസിപ്പൽ എ.ജെ. മേഴ്സി നന്ദിയും പറഞ്ഞു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ പദ്ധതികള്‍ അവതാളത്തില്‍ കോതമംഗലം: ആദ്യഘട്ടത്തില്‍ത്തന്നെ പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം ലഭിച്ച കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ പദ്ധതികൾ ഇഴയുന്നു. ഇതുവരെ ധനവിനിയോഗം 15 ശതമാനത്തില്‍ താഴെയാണ്. ബ്ലോക്ക് പഞ്ചായത്തി‍​െൻറ വീഴ്ചമൂലം ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടേണ്ട ദേശീയ തൊഴിലുറപ്പ് പദ്ധതി കൈകാര്യം ചെയ്യുന്നതിലും പരാജയമാണ്. യഥാസമയം പദ്ധതികള്‍ക്ക് അംഗീകാരം വാങ്ങി ആവശ്യമായ മേല്‍നോട്ടം നടത്തുന്നതിലാണ് പരാജയം സംഭവിച്ചത്. 100 തൊഴില്‍ദിനങ്ങള്‍ ലഭിക്കുന്നതിലൂടെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്രയമാകേണ്ട പദ്ധതികളാണ് നഷ്ടമാകുന്നത്. ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ പൈങ്ങോട്ടൂരില്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പൊതുശ്മശാനം നിര്‍മിക്കാനുള്ള പദ്ധതി പ്രവർത്തനം ഏങ്ങുമെത്തിയില്ല. പൊതുശ്മശാനത്തിലേക്ക് വഴി നിര്‍മിക്കാനുള്ള ശ്രമം പാതിവഴിയില്‍ നിലച്ചു. താലൂക്കിലെ സ്വന്തമായി ഭൂമിയില്ലാത്തവര്‍ മൃതദേഹം സംസ്കരിക്കാന്‍ മൂവാറ്റുപുഴയിലെയും പെരുമ്പാവൂരിലെയും ശ്മശാനങ്ങളെയാണ് ആശ്രയിക്കുന്നത്. മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത്‌ 40 ലക്ഷത്തോളം രൂപ മുടക്കി പിണ്ടിമന പഞ്ചായത്തില്‍ സ്ഥലം വാങ്ങാനുള്ള നീക്കത്തില്‍ അഴിമതിക്ക് നീക്കം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഭൂമിയുടെ മതിപ്പുവില ഉയർത്തിക്കാണിച്ച് സ്ഥലം വാങ്ങാനുള്ള നീക്കമാെണന്നാണ് ആരോപണം. ബ്ലോക്ക് പഞ്ചായത്ത്‌ വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെട്ട കെട്ടിട നിര്‍മാണവും നടപ്പിലായിട്ടില്ല. അഴിമതി ആരോപണത്തെ തുടര്‍ന്ന് കൊയ്ത്തുയന്ത്രം വാങ്ങല്‍ ഉള്‍പ്പെടെ ഏതാനും പദ്ധതികള്‍ സി.പി.എം നേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. മറ്റു പദ്ധതികളും ഇഴഞ്ഞുനീങ്ങുകയാണ്. പട്ടികജാതി/വര്‍ഗ ഭൂരിപക്ഷമുള്ള മേഖലകളില്‍ ചെലവഴിക്കേണ്ട ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചതായും ആരോപണമുണ്ട്. ഭരണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയും കണ്ടില്ലെന്ന് നടിച്ച് പ്രതിപക്ഷവും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു എന്ന ആക്ഷേപവുമുണ്ട്. ബ്ലോക്ക് ഭരണ നേതൃത്വം ഉദ്ഘാടനങ്ങളിലും രാഷ്ട്രീയ പരിപാടികളിലും ശ്രദ്ധ ചെലുത്തിയതോടെയും ജീവനക്കാരുമായി ഒത്തുപോകാത്തതും പദ്ധതി നടത്തിപ്പിന് തടസ്സമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.