താജ്മഹൽ വിവാദം ജനരോഷം മറയ്​ക്കാൻ ^യൂത്ത്​ ലീഗ്​

താജ്മഹൽ വിവാദം ജനരോഷം മറയ്ക്കാൻ -യൂത്ത് ലീഗ് ന്യൂഡൽഹി: സർക്കാറിനെതിരെ ഉയർന്നുവരുന്ന ജനരോഷം മറയ്ക്കാനാണ് താജ്മഹൽ വിവാദം ഉയർത്തി വർഗീയ ധ്രുവീകരണത്തിന് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ്. ഗുരുദാസ്പുർ, വേങ്ങര, മഹാരാഷ്ട്രയിലെ നാന്ദേഡ് കോർപറേഷൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ മതേതര രാഷ്ട്രീയത്തി​െൻറ തിരിച്ചുവരവി​െൻറ സൂചനയാണ്. ബി.ജെ.പി നിർണയിക്കുന്ന വർഗീയ അജണ്ടകളിൽനിന്ന് മാറി ജനകീയ പ്രശ്നങ്ങൾ ചർച്ചയായി എന്നതാണ് ഈ തെരഞ്ഞെടുപ്പുകളുടെ സവിശേഷത. നോട്ട് നിരോധനം, ജി.എസ്.ടി, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, കർഷക ആത്മഹത്യ തുടങ്ങിയ പ്രശ്നങ്ങൾ ഗുജറാത്തിലടക്കം ചർച്ചയാകുന്നതി​െൻറ ഭയത്തിലാണ് താജ്മഹൽ ചരിത്രത്തെ വളച്ചൊടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.