ലേലം; ആളെ കിട്ടാൻ വിലകുറച്ച്​ ദാവൂദി‍െൻറ സ്വത്തുക്കൾ

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമി‍​െൻറ ലേലത്തിനുവെച്ച സ്വത്തുക്കളുടെ വില വിപണിമൂല്യത്തെക്കാൾ താഴെ. ദക്ഷിണ മുംബൈയിലെ പാക്മോഡിയ, യാകൂബ് സ്ട്രീറ്റുകളിലെ ഫ്ലാറ്റുകൾ, െഗസ്റ്റ് ഹൗസ്, ഹോട്ടൽ എന്നിവയാണ് കണ്ടുകെട്ടി ലേലത്തിനുവെച്ചത്. കഴിഞ്ഞദിവസം ലേലവുമായി ബന്ധപ്പെട്ട് നൽകിയ പരസ്യത്തിൽ നൽകിയ അടിസ്ഥാന വില പ്രദേശത്ത് നിലവിലുള്ള വിപണിമൂല്യത്തെക്കാൾ താഴെയാണ്. ചതുരശ്ര അടിക്ക് 15,000 രൂപയോളമാണ് മൂല്യമെന്നിരിക്കെ 3241 ചതുരശ്ര അടി വലുപ്പമുള്ള സ്വത്തിന് നാലുകോടി രൂപയാണ് സർക്കാർ വില നിശ്ചയിച്ചിരിക്കുന്നത്. 86 ലക്ഷം രൂപയോളം കുറച്ചാണിത്. കഴിഞ്ഞ മൂന്നു തവണ ലേലം ചെയ്തിട്ടും ആളുകൾ വാങ്ങാൻ തയാറാകാത്തതിനാലാണ് വില കുറച്ചതെന്നാണ് സൂചന. എന്നാൽ, ലേലംകൊള്ളാൻ ആളുകൾക്ക് ഭയമാണെന്ന് മുംബൈ പൊലീസ്വൃത്തങ്ങൾ പറയുന്നു. 2001ൽ നാഗ്പാഡയിലെ സ്വത്ത് ലേലം കൊണ്ട ഡൽഹി അഭിഭാഷകനെ ഇന്നേവരെ അതിൽ കാലുകുത്താൻ 'ഡി കമ്പനി' അനുവദിച്ചിട്ടില്ല. സ്വത്ത് പൊലീസിന് എഴുതിനൽകാൻ അഭിഭാഷകൻ തയാറായെങ്കിലും മുംബൈ പൊലീസ് നിരസിക്കുകയാണുണ്ടായത്. വിവിധ നഗരങ്ങളിലും മറ്റുമുള്ള ദാവൂദി‍​െൻറ ബിനാമി സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര ധനകാര്യ രഹസ്യാന്വേഷണ ഏജൻസി ശേഖരിച്ചുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.