മട്ടാഞ്ചേരി: തോപ്പുംപടിയില്‍ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികളെ അതിവേഗത്തില്‍ പൊലീസ് അറസ്റ്റ്ചെയ്തതോടെ തകര്‍ന്നത് പടിഞ്ഞാറന്‍ കൊച്ചിയില്‍ വളര്‍ന്ന് വരുന്ന പുതിയ ക്വട്ടേഷന്‍ സംഘമാണ്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഭായി നസീറിെൻറ കൂട്ടാളികളായ പ്രജീഷ്, പ്രവീണ്‍ പോള്‍ എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു കേസിലെ പ്രതികളായ മറ്റ് യുവാക്കള്‍. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവാക്കളെ പരിശീലിപ്പിക്കുന്നതിെൻറ ഭാഗമായി കൂടിയുള്ളതാണ് ആക്രമണമെന്നാണ് പൊലീസ് നിരീക്ഷണം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പ്രജീഷും,പ്രവീണും ചേര്‍ന്നാണ് യുവാക്കള്‍ക്ക് ആയുധം എത്തിച്ച് നല്‍കിയത്. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായെങ്കിലും വളരെ വൈകിയാണ് യുവാക്കള്‍ മാരകായുധങ്ങളുമായി പ്രദേശത്തെത്തി ഭീകരാന്തരീക്ഷം സൃഷ്്ടിച്ചത്. നായയെ വെട്ടി പരിക്കേല്‍പ്പിക്കുകയും വാഹനങ്ങളും കടകളുമെല്ലാം തകര്‍ക്കുകയും ചെയ്തത് പരിശീലനത്തിെൻറ ഭാഗമാണെന്നാണ് പൊലീസിെൻറ നിഗമനം. സംഭവത്തിെൻറ ഗുരുതരാവസ്ഥ മനസ്സിലാക്കിയ പൊലീസ് മട്ടാഞ്ചേരി അസി.കമീഷണര്‍ എസ്.വിജയന്‍, പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രതികളെ വലയിലാക്കുകയായിരുന്നു. പ്രതികള്‍ കുടുങ്ങിയതോടെ പുതിയ ക്വട്ടേഷന്‍ സംഘത്തിെൻറ പിറവി തുടക്കത്തില്‍ തന്നെ അസ്തമിക്കുകയായിരുന്നു. പ്രതികളില്‍ ഒരാളായ പ്രജീഷ് ബി.ജെ.പിയുടെ പ്രാദേശിക നേതാവാണ്. എന്നാല്‍, ഇയാളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണെന്നാണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.