കൊച്ചി: നടന്‍ പാഷാണം ഷാജിയെ (സാജു നവോദയ) ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയിൽ രണ്ടുപേര്‍ പിടിയിൽ. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം താമസിക്കുന്ന ദേവസി തോമസ്, കൃഷ്ണദാസ് എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഷാജി മുമ്പ് കാക്കനാട്ട് ഒരു ഷോ നടത്തിയിരുന്നു. ഇതില്‍ സംഘാംഗങ്ങളിൽ ഒരാളുടെ സ്‌നേക് ഡാന്‍സും ഉൾപ്പെടുത്തിയിരുന്നു. ഇതിന് വന്യജീവി നിയമപ്രകാരം കേസെടുപ്പിക്കുമെന്നും അല്ലെങ്കില്‍ പത്തുലക്ഷം രൂപ നൽകണമെന്നുമാവശ്യപ്പെട്ട് പ്രതികള്‍ ഷാജിയെ സമീപിച്ചു. ഒരു മാസമായി നിരന്തരം ഫോണിലൂടെ ഭീഷണിയായതോടെ വെള്ളിയാഴ്ച ഷാജി കൊച്ചി അസി. കമീഷണര്‍ കെ. ലാല്‍ജിയെ കണ്ട് പരാതി നൽകി. അദ്ദേഹത്തിെൻറ നിര്‍ദേശപ്രകാരം പണം നല്‍കാമെന്നുപറഞ്ഞ് ഷാജി തന്ത്രപൂർവം പ്രതികളെ വിളിച്ചുവരുത്തി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.