കൊച്ചി: ഉൾനാടൻ ജലഗതാഗതം വികസിപ്പിക്കുന്നതിെൻറ ഭാഗമായി കൊച്ചി മെട്രോ റെയിൽ കോർപറേഷൻ നടപ്പാക്കുന്ന വേമ്പനാട്ടുകായൽ ശുചീകരണ നടപടിക്ക് നവംബർ പകുതിയോടെ തുടക്കമാകും. വിദേശ രാജ്യങ്ങളിൽനിന്നടക്കം വിവിധ ഏജൻസികളെ പങ്കെടുപ്പിച്ച് നടത്തുന്ന കൂടിയാലോചനയിൽ വിശദ രൂപരേഖക്ക് അന്തിമരൂപമാകും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരുകയാണ്. കായൽ ശുചീകരിച്ച് ഉൾനാടൻ ജലഗതാഗതത്തിനും വിനോദസഞ്ചാരത്തിനും അനുയോജ്യ സാഹചര്യം വികസിപ്പിക്കുന്നതാണ് പദ്ധതി. കൊച്ചിയിൽ സംയോജിത ജലഗതാഗത പദ്ധതി നടപ്പാക്കുന്നതിനായി ജർമൻ ഫണ്ടിങ് ഏജൻസിയായ കെ.എഫ്.ഡബ്ല്യുവുമായി 747 കോടിയുടെ കരാർ ഒപ്പുെവച്ചിരുന്നു. ജലമെട്രോ യാഥാർഥ്യമാക്കുന്നതിെൻറ മുന്നോടിയായാണ് വേമ്പനാട്ടുകായൽ ശുചീകരണം ആരംഭിക്കുന്നത്. യൂറോപ്യൻ നദികളടക്കം ശുചീകരിച്ചുള്ള പരിചയസമ്പത്താണ് ജർമനിയെ പരിഗണിക്കാൻ കാരണം. ജൂലൈയിൽ പ്രഖ്യാപിച്ച പദ്ധതിക്ക് ആഗസ്േറ്റാടെ നടപടിക്രമങ്ങൾ ആരംഭിക്കാനാണ് കെ.എം.ആർ.എൽ തീരുമാനിച്ചിരുന്നത്. എന്നാൽ, പാലാരിവട്ടത്തുനിന്ന് മഹാരാജാസിലേക്കുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് മുഖ്യ പരിഗണന നൽകിയതിനാൽ നീട്ടിെവക്കുകയായിരുന്നു. മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരെ എത്തിക്കുന്നതും സംവിധാനങ്ങൾ നടപ്പിൽവരുത്തുന്നതും കെ.എം.ആർ.എല്ലിെൻറ ഉത്തരവാദിത്തത്തിലായിരിക്കും. ഫണ്ട് നൽകാൻ തയാറാകുന്ന വിവിധ കമ്പനികളെയും എൻ.ജി.ഒകളെയും പദ്ധതിയിലേക്ക് ഉൾപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരുമായും ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.