നഴ്​​സ്​ സമരം: കെ.വി.എം ആശുപത്രി നിർത്തുന്നു

ചേർത്തല: കെ.വി.എം ആശുപത്രിക്കുനേരെ ആക്രമണങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി മാനേജ്മ​െൻറ് അറിയിച്ചു. രോഗികൾ ഡിസ്ചാർജായി പോകുന്ന മുറക്ക് നിയമവിധേയമായി അടച്ചുപൂട്ടാനാണ് തീരുമാനമെന്ന് ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫിസറുമായ ഡോ. വി.വി. ഹരിദാസ് വാർത്തക്കുറിപ്പിൽ അറിയിച്ചു. നിയമാനുസരണം പരിശീലനം പൂർത്തിയാക്കി പോയ രണ്ട് നഴ്സുമാരെ ജോലിയിൽ തിരിെച്ചടുക്കണമെന്ന അന്യായ ആവശ്യത്തി​െൻറ പേരിലാണ് ആശുപത്രിക്ക് മുന്നിൽ നഴ്സുമാർ സമരം നടത്തുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയം ഉണ്ട്. പൊലീസ് സംരക്ഷണം ഉണ്ടായിട്ടും ആശുപത്രിക്കുനേരെ അക്രമ സമരങ്ങൾ വ്യാപിപ്പിക്കുകയാണ്. ആക്രമികളുടെ ശല്യം മൂലം മാനേജ്മ​െൻറിനും ജീവനക്കാർക്കും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും മാനേജ്മ​െൻറ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.