ഡോക്ടര്‍മാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കാന്‍ 30 ലക്ഷം അനുവദിക്കും -തോമസ് െഎസക് മണ്ണഞ്ചേരി: പഞ്ചായത്തിലെ കലവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിെൻറയും ഒ.പി വിഭാഗങ്ങളെ രോഗീസൗഹൃദമാക്കുന്ന പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി ടി.എം. തോമസ് ഐസക് നിര്‍വഹിച്ചു. സംസ്ഥാനത്തെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ ചികിത്സിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. റുെബല്ല വാക്‌സിനെതിരെയുള്ള അടിസ്ഥാനരഹിത ആരോപണങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ല. കലവൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് നിർമിക്കാന്‍ 30 ലക്ഷം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ രണ്ട് പി.എച്ച്.സികളാണ് ആദ്യ ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. മാത്യു അധ്യക്ഷത വഹിച്ചു. ഫാര്‍മസിസ്റ്റ് ഷീന സനല്‍കുമാറും എഫ്.എച്ച്.സി ഒ.പിയുടെ ആദ്യ പരിശോധന ഡോ. പി. അരുണും ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ ഡോ. വസന്തദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എ. ജുമൈലത്ത്, വിലഞ്ചിത ഷാനവാസ്, മഞ്ജു രതികുമാര്‍, എം.എസ്. സന്തോഷ്, സന്ധ്യ ശശിധരന്‍, എസ്. നവാസ്, ജയതിലകന്‍, കെ.വി. മേഘനാഥന്‍, കെ. സുഭഗന്‍, ഡോ. കരോള്‍ പിനേറോ, ഡോ. ജോ. മാര്‍ട്ടിൻ കുഞ്ചെറിയ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി ഗോപിനാഥ് സ്വാഗതവും മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്.എന്‍. ജീന നന്ദിയും പറഞ്ഞു. റോഡ് പുനർനിർമാണം ആരംഭിച്ചു അരൂർ: പഞ്ചായത്ത് 20ാം വാർഡിൽ അമ്മനേഴം-മൂലേക്കടവ് റോഡിെൻറ പുനർനിർമാണം ആരംഭിച്ചു. മൂന്ന് പതിറ്റാണ്ടായി തകർന്ന റോഡാണിത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് പൂർണമായും പൊളിച്ച ശേഷം മെറ്റലിങ് നടത്തി ആധുനിക രീതിയിൽ ടാറിങ് നടത്തുമെന്ന് പഞ്ചായത്ത് അംഗം പി.എൻ. പദ്മകുമാർ പറഞ്ഞു. പഞ്ചായത്തിലെ നാല് വാർഡുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. എ.എം. ആരിഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപയാണ് റോഡ് പുനർനിർമാണത്തിന് അനുവദിച്ചത്. ക്വിസ് മത്സരം ആലപ്പുഴ: കേരള എൻ.ജി.ഒ അസോസിയേഷൻ 43ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തി. ആലപ്പുഴ ടി.ടി.ഐയിൽ നടന്ന മത്സരം നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ പി.ആർ. പ്രകാശൻ അധ്യക്ഷത വഹിച്ചു. എ.ജെ. സെബാസ്റ്റ്യൻ, പി.കെ. മണിലാൽ, ടി.ഡി. രാജൻ, എൻ.എസ്. സന്തോഷ്, പി. വേണു, കെ. ചന്ദ്രകുമാർ, ടി.എം. സിദ്ദീഖ്, കെ. ഭരതൻ, എസ്. വിനീത, അഞ്ജു ജഗദീഷ് എന്നിവർ പങ്കെടുത്തു. പി.കെ. മണിലാൽ ക്വിസ് മാസ്റ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.